A. M. R. Ramesh ഇന്റെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ കന്നഡ/തമിഴ് ചിത്രം കാട്ടുകള്ളൻ വീരപ്പൻന്റെ ബയോപിക് ആണ്...
ചിത്രം സഞ്ചരിക്കുന്നത് വീരപ്പന്റെ ജനനം മുതൽ മരണം വരെയുള്ള യാത്രയാണ്... എങ്ങനെയാണ് അദ്ദേഹം ഒരു സാധാരണ കള്ളനിൽ നിന്നും എല്ലാവരും അറിയപ്പെടുന്ന കാട്ടുകള്ളൻ ആയതെന്നും, അദ്ദേഹം നടത്തിയ ചന്ദന കടത്തുകളും, കൊലപാതങ്ങളെക്കും ചിത്രം വിരൽ ചൂണ്ടുന്നു.. അതിനിടെ D.G.P വിജയകുമാർ IPS ഇന്റെ വരവും അദ്ദേഹവും അദേഹത്തിന്റെ ടീമും എങ്ങനെ ആണ് വീരാപ്പാന്റെ ജൈത്രയാത്ര അവസാനിപ്പിത് എന്നും നമ്മളോട് പറഞ്ഞു തരുന്നു...
വീരപ്പൻ ആയി കിഷോർ തകർത്താടിയ ഈ ചിത്രത്തിൽ അർജുൻ സാർജ ആണ് വിജയകുമാർ IPS ഇനെ അവകരിപ്പിച്ചത്... ലക്ഷ്മി റായ് വിജത വാശിസ്റ് എന്നാ ടീവി റിപ്പോർട്ടർ ആയി എത്തിയപ്പോൾ വിജയലക്ഷ്മി മുത്തുലക്ഷ്മി എന്നാ കഥാപാത്രം ആയും സുരേഷ് ഒബ്രോയ് രാജ്‌കുമാർ എന്നാ കന്നഡ നടനായും ചിത്രത്തിൽ ഉണ്ട്...
Sandeep Chowta സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ആന്റണിയും ഛായാഗ്രഹണം വിജയ് മിൽട്ടൻഉം ആയിരുന്നു... Akshaya Creations,Sai Sri Cinemas,S Lad എന്റർടൈൻമെന്റ് എന്നിവരുടെ ബന്നേറിൽ A. M. R. Rameshൽ,V. Srinivas,Jagadeesh എന്നിവർ നിർമിച്ച ഈ ചിത്രം അക്ഷയ ക്രീയേഷൻസ് ആണ് വിതരണം നടത്തിയത്..
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം ആയിരുന്നു.. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി ഈ ചിത്രത്തിന് എതിരെ ഒരു കേസ് ഫയൽ ചെയ്തത് ആ സമയം വലിയ വാര്ത്തായിരുന്നു.... ഒരു മികച്ച അനുഭവം.... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക...
No comments:
Post a Comment