ജയാമോഹന്റെ "ഏഴാം ഉലകം " എന്ന നോവലിനെ ആധാരമാക്കി ബാല തിരക്കഥ രചിച് സംവിധാനം ചെയ്ത ഈ തമിഴ് ആര്ട്ട്ഹൗസ് ആക്ഷൻ ചിത്രം പറയുന്നത് ഒരു അഘോരിയുടെ കഥയാണ്...
ജാതകത്തിലെ ചില ദോഷങ്ങൾ കാരണം മകൻ രുദ്രനെ അച്ഛന് പതിനാല് വർഷം കാശിയിൽ കൊണ്ടാകേണ്ടി വരുന്നു.. പക്ഷെ വർഷങ്ങൾക് ഇപ്പുറം അവിടെ എത്തിയ അവരെ ഞെട്ടിച്ചുകൊണ്ട് അവൻ ഒരു അഘോരിയായി മാറിയത് അവർ അറിയുന്നതും അവനെ തിരിച്ചു കൊണ്ടുവരാൻ അവർ നടത്തുന്ന പ്രയത്നങ്ങളിലൂടെ കഥ പറയാൻ തുടങ്ങുമ്പോൾ ചിത്രത്തിൽ താണ്ഡവൻ എന്ന വില്ലന്റെ കടന്നുവരവോടെ കഥ കൂടുതൽ സങ്കീർണം ആകുന്നു...
രുദ്രൻ /ഭാഗ്വാൻ കാൽ ഭൈരവ് എന്ന അഘോരി കഥാപാത്രം ആയി ആര്യ എത്തിയ ഈ ചിത്രത്തിൽ ഹംസവള്ളി എന്ന മറ്റൊരു പ്രാധാന കഥപാത്രം ആയി പൂജ എത്തി.. താണ്ഡവൻ എന്ന വില്ലൻ കഥാപാത്രം മൊട്ട രാജേന്ദ്രൻ കൈകാര്യം ചെയ്തപ്പോൾ ഇവരെ കൂടാതെ കൃഷ്ണമൂർത്തി,വിജയ് ഭാരതി, അഴകൻ തമിഴ്മണി എന്നിവർ മറ്റു പ്രധാന കഥപാത്രങ്ങളായി ചിത്രത്തിൽ ഉണ്ട്...
വാലി,ഇളയരാജ എന്നിവരുടെ വരികൾക് ഇളയരാജ ഈണമിട്ട ഇതിലെ ഗാനങ്ങൾ ആ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചവ ആയിരുന്നു....Arthur A. Wilson ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ Suresh Urs ആയിരുന്നു എഡിറ്റിംഗ്..
Vasan Visual Ventures ഇന്റെ ബന്നേറിൽ K. S. Sreenivasan നിർമിച്ച ഈ ചിത്രം Vasan Visual Ventures,Pyramid Saimira എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രത്തെ തേടി രണ്ട് നാഷണൽ അവാർഡും നാല് വിജയ് അവാർഡും,മൂന്ന് തമിഴ് നാട് സ്റ്റേറ്റ് അവാർഡും,രണ്ട് ഫിലിം ഫെയർ അവാർഡും എത്തി...2010 Fantastic Fest, 2011 Beloit International Film festival എന്നിവിടങ്ങളിൽ പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രം അവാർഡുകൾ കൂടാതെ പല ഇടങ്ങളിൽ പല നോമിനേഷനസും നേടിടുണ്ട്... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക... ഒരു മികച്ച അനുഭവം....
No comments:
Post a Comment