Thursday, January 21, 2021

The kung fu Master

അബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള ആയോധനകലാ ചിത്രത്തിൽ ജിജി സക്രിയ, നീത പിള്ളേ,സനൂപ് ദിനീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തി....

ചിത്രം പറയുന്നത് ഋതുവിന്റെ കഥയാണ്.. ഏട്ടൻ ഋഷിയുടെയും കുടുംബത്തിന്റെയും  കൂടെ ഋഷികേഷിൽ ജീവിക്കുന്ന അവർ ആയോധന കലാ അധ്യാപകർ കൂടെ ആണ്‌..അതിനിടെ ആ നാട്ടിലെ പോലീസ്കാരുടെ ആവശ്യപ്രകാരം അവർ പോലീസ് ഇൻഫർമേഴ്‌സ് ആകുന്നതും പക്ഷെ ലൂയിസ് ആന്റണിയുടെ ഗങ്ങിനെ തൊടുനത്തോടെ അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...

ഋതു രാം ആയി നീത പിള്ളേ എത്തിയ ഈ ചിത്രത്തിൽ ഋഷി രാം ആയി ജിജി സക്രിയ എത്തി...ലൂയിസ് ആന്റണി എന്ന വില്ലൻ കഥാപാത്രം ആയി സനൂപ് ദിനേശ് എത്തിയപ്പോൾ ഇവരെ കൂടാതെ സൂരജ് എസ് കുറുപ്,അഞ്ചു ബാലചന്ദ്രൻ, സോനെറ് ജോസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

ശ്രീരേഖ ഭാസ്കരിന്റെ വരികൾക് ഇഷാൻ ചാബ്ര ആണ്‌ ഈ ചിത്രത്തിലെ ഗാനങ്ങൾക് ഈണമിട്ടത്..മേജർ രവിയുടെ മകൻ അർജുൻ രവി ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കെ ആർ മിഥുൻ നിർവഹിച്ചു...

Fullon Studio Frames ഇന്റെ ബന്നേറിൽ ഷിബു തേകുമ്പുറം നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ്‌ വിതരണം നടത്തിയത്.. തട്ടുപോളപ്പൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നം ആയ ഈ ചിത്രത്തിന് പക്ഷെ കഥയിൽ വലിയ പുതുമ ഇല്ലാത്തതും,എഡിറ്റിംഗ്, ഛായാഗ്രഹണം, ബിജിഎം എന്നിങ്ങനെ പല വിഭാഗങ്ങളിലും ക്രിട്ടിസിന്റെ വിമർശനം നേരിട്ടു... എന്നിരുന്നാലും ആക്ഷൻ ചിത്രങ്ങൾ കാണാൻ ഇഷ്ടമുള്ളവർക് ഒന്നു കണ്ടുനോകാം.. കുറെ ഏറെ മികച്ച ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ട്...കഥ ഇഷ്ടമായില്ലെങ്കിലും ആക്ഷൻ രംഗങ്ങൾ എല്ലാം 🔥🔥 One time watchable...

No comments:

Post a Comment