Gustav Möller ഇന്റെ കഥയ്ക് അദ്ദേഹവും Emil Nygaard Albertsen കൂടി തിരക്കഥ രചിച് ഈ ഡാനിഷ് ക്രൈം ത്രില്ലെർ ചിത്രം കഥാകൃത് Gustav Möller ആണ് സംവിധാനം ചെയ്തത്...
ചിത്രം പറയുന്നത് ഡെന്മാർക്കിലെ Copenhagen പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന അസ്കർ ഹോലമിന്റെ കഥയാണ്.. അവിടത്തെ എമർജൻസി ഹെല്പ് ഡെസ്കിൽ ജോലി ചെയ്യുന്ന അദേഹത്തിന്റെ ജോലി ഫോൺ അറ്റൻഡ് ചെയ്ത ആള്കാര്ക് സഹായം എത്തിച്ചുകൊടുക എന്നാണ്.. അതിനിടെ ആ രാത്രി അദേഹത്തിന്റെ എടുത്തു എത്തുന്ന ഇബൻ എന്ന പെൺകുട്ടിയുടെ ആ ഫോൺ കാൾ അദ്ദേഹം അറ്റൻഡ് ചെയ്യുന്ന ഏറ്റവും ഭീകര പ്രശനം ആകുന്നതും,അതിലുടെ നമ്മൾ ഒരു പുതിയ രീതിയിൽ ഉള്ള സിനിമ ആസ്വാദനവും ആസ്വദിക്കുന്നു..
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അസ്കർ,ഇബൻ,മതീൾടെ,മൈക്കൽ ബെർഗ്,ഒലിവ്ർ, റഷിദ് എന്നിവർ.. പക്ഷെ പ്രായക്ഷകര്ക് മുൻപിൽ അസ്‌കർ ഒഴിച്ച് ഒരാളും ചിത്രത്തിൽ വരുന്നില്ല.. പക്ഷെ ആ സീറ്റിൽ ഇരുന്നു അസ്‌കർ അനുഭവിക്കുന്ന ടെൻഷനും അപ്പുറത്തെ അറ്റത് നടക്കുന്ന സംഭവങ്ങളും നമ്മളിലേക്കും ഒരു തരിപ്പോളും മുഷിപ്പിക്കാതെ പ്രയക്ഷകനും അനുഭവിക്കുനുണ്ട് ചിത്രം കാണുന്പോൾ.. ശരിക്കും ഒരു സീറ്റ് എഡ്ജ് തരില്ലേ എങ്ങനെ കാണുന്നു അതുപോലെ തന്നെ നമ്മൾ അസ്‌കർ പോകുന്ന വഴിയിലൂടെ സഞ്ചരിക്കും... അടുത്ത കാലത്തൊന്നും ഇത്രെയും ടെൻഷൻ അടിച്ച് ഞാൻ ഒരു ചിത്രം കണ്ടിട്ടില്ല.....
Jakob Cedergren ആണ് അസ്‌കർ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചത്.. ഇവരെ കൂടാതെ Jessica Dinnage, Omar Shargawi,Johan Olsen, Katinka Evers-Jahnsen എന്നിവരുടെ ശബ്ദം യഥാക്രമം ഇബൻ ഓസ്റ്റർഗാർഡ്,റാഷിദ്,മൈക്കിൾ, മതീൾടെ ആയും നമ്മളെ ഈ ത്രില്ലെറിൽ പിടിച്ചിരുത്തുന്നു...
Carl Coleman,Caspar Hesselager എന്നിവർ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Carla Luff ഉം ഛായാഗ്രഹണം Jasper J. Spanning ഉം ആയിരുന്നു.. മികച്ച ബിജിഎം ആണ്... അതു ചിത്രത്തിതിനെ ശെരിക്കും പ്രായക്ഷകനെ പിടിച്ചിരുത്താൻ സഹായിക്കുന്നുണ്ട്... അവസാന ഭാഗം ഒക്കെ കണ്ടാൽ മനസിലാകും...
Nordisk Film Spring,New Danish Screen എന്നിവരുടെ ബന്നേറിൽ Lina Flint നിർമിച്ച ഈ ചിത്രം Nordisk Film Distribution ആണ് വിതരണം നടത്തിയത്...2018 Sundance Film Festival ഇൽ സ്ക്രീൻ ചെയ്യപ്പെട്ട ഈ ചിത്രം ആ വരഷത്തെ 91st Academy Awards യിലേ Best Foreign Language Film ക് ഉള്ള ഒഫീഷ്യൽ സബ്‌മിഷൻ ആയിരുന്നു...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം അവിടത്തെ ബോക്സ് ഓഫീസിലും നല്ല പ്രകടനം നടത്തി.. Austin Film Critics Association, Bodil Awards, National Board of Review, Satellite Awards, St. Louis Film Critics Association, Robert Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും മികച്ച അഭിപ്രായം നേടിയഈ ചിത്രത്തെ തേടി മികച്ച ചിത്രം, സംവിധായകൻ, നടൻ എന്നിങ്ങനെ പല അവാർഡും നോമിനേഷനും നേടിട്ടുണ്ട്..
2020യിൽ നെറ്ഫ്ലിസ് ഇതിന്റെ ഒരു ഒഫീഷ്യൽ ഇംഗ്ലീഷ് റീമേക്ക് പ്രഖ്യാപിച്ചു...കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക.. ഒരു ഗംഭീര അനുഭവം....
No comments:
Post a Comment