"ചാർളി തന്ന ആ മാജിക് വിട്ടുപോയ ഒരു നല്ല ചിത്രം"
ഉണ്ണി ആർ ഇന്റെ "ചാർളി" എന്ന ചിത്രത്തെ ആസ്പദമാക്കി ബിപിൻ - ദിലീപ് കുമാർ എന്നിവർ തിരക്കഥ രചിച് പുതുമുഖം ദിലീപ് കുമാർ സംവിധാനം ചെയ്ത ഈ തമിഴ് റൊമാന്റിക് ചിത്രത്തിൽ മാധവൻ, ശ്രദ്ധ ശ്രീനാഥ്,ശിവദാ എന്നിവർ പ്രധാന കതപാത്രങ്ങളായി എത്തി...
ചിത്രം പറയുന്നത് പരവതി എന്ന പെൺകുട്ടിയുടെ കഥയാണ്.... തന്റെ കല്യാണത്തിൽ നിന്നും രക്ഷപെടാൻ വീട് വിട്ട് ഇറങ്ങുന്ന അവളുടെ ആ യാത്ര അവളെ മാരൻ എന്ന ആൾ ജീവിച്ച ഒരു റൂമിൽ എത്തിക്കുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം..
മാരൻ ആയി മാധവൻ എത്തിയ ചിത്രത്തിൽ പരവതി ആയി ശ്രദ്ധ ശ്രീനാഥ് എത്തി.. കനി എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ ശിവദാ എത്തിയപ്പോൾ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയ വെള്ളയ്യ, കള്ളൻ, സെൽവി എന്നി കഥാപാത്രങ്ങളെ മൗലീ, അലക്സാണ്ടർ ബാബു, അഭിരാമി എന്നിവർ എത്തി...
താമരയുടെ വരികൾക് ജിബ്രാൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ തിങ്ക് മ്യുസിക് ആണ് വിതരണം നടത്തിയത്... ഭൂവൻ ശ്രീനിവാസൻ എഡിറ്റിംഗ് നടത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം Dinesh Krishnan,Karthik Muthukumar എന്നിവർ ചേർന്നായിരുന്നു..
Pramod Films ഇന്റെ ബന്നേറിൽ Prateek Chakravorty,Shruti Nallappa എന്നിവർ നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്..ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം ചാർളി കണ്ടത് കൊണ്ടാണ് എന്ന് തോന്നുന്നു.. വലിയ ഇഷ്ട്ടമായില്ല.. പ്രത്യേകിച്ച് ചിത്രം അവസാനിപ്പിച്ച രീതിയിൽ തീരെ മതിപ്പ് വന്നില്ല... ഒരു വട്ടം കാണാം....
No comments:
Post a Comment