Saturday, January 23, 2021

Sukrutham

 "സഹസ്രദലശം ശോഭിതനയനം പോലെ മഹാ ഗഗനം

സമസ്ത ഭുവനം കാക്കുമന്നാദി മഹസ്സിന് സോപാനം "

എം ടീ വാസുദേവൻ നായരുടെ കഥയ്ക് ഹരികുമാർ സംവിധാനം നിർവ്വഹിച്ച ഈ മലയാള ചിത്രം മനുഷ്യരുടെ  ഉള്ളിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ ബന്ധങ്ങളും,അനിവാര്യമായ മനുഷ്യ മരണവും കൂടാതെ  ആ മരണം കാരണം മരണപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ഏൽക്കുന്ന  പരിണതഫലങ്ങളുടെയും കഥ പറയുന്നു...

ബ്ലഡ്‌ കാൻസർ പിടിപെട്ട ജേര്ണലിസ്റ് രവിശങ്കരുടെ കഥയാണ് ചിത്രം പറയുന്നത്... തന്റെ ദിനങ്ങൾ എണ്ണപ്പെട്ടു എന്ന് കരുതുന്ന രവി ഒരു വട്ടം ഭാര്യ മാലിനിയോട് കൂട്ടുകാരൻ രാജേന്ദ്രന്റെ കൂടെ കിടക്ക പങ്കിടാൻ വരെ ആവശ്യപെടുന്നു.. പക്ഷെ ജീവിതത്തിന്റെ അവസാന നാളുകൾ തന്റെ തറവാട്ടിൽ ചിലവിടാൻ എത്തുന്ന അദ്ദേഹത്തിന്റെ ജീവത്തിലേക് ഡോക്ടർ ഉണ്ണിയും അദേഹത്തിന്റെ കളിക്കൂട്ടുകാരീ ദുർഗയുടെയും കടന്നു വരവ് അദ്ദേഹത്തിന് പുതിയയൊരു ജീവിതത്തിലേക്ക് തിരിച്ചു നടന്നു കേറുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രം നമ്മളോട് പറയുന്നത്...

രവിശങ്കർ ആയി മമ്മൂക്ക നമ്മളെ വിസ്മയിപ്പിച്ച ഈ ചിത്രത്തിൽ അദേഹത്തിന്റെ ഭാര്യ മാലിനി ആയി ഗൗതമി എത്തി... ദുർഗ എന്ന കഥാപാത്രത്തെ ശാന്തി കൃഷ്ണ അവതരിപ്പിച്ചപ്പോൾ dr. ഉണ്ണി എന്ന കഥാപാത്രം ആയി നരേദ്ര പ്രസാദും രാജേന്ദ്രൻ എന്ന കഥാപാത്രം ആയി മനോജ്‌ കെ ജയനും അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി....

ഓ എൻ വി കുരുപ്പിന്റെ വരികൾക് ബോംബെ രവി ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ബി ജി എം ജോൺസൺ മാഷ് ആയിരുന്നു..ഇതിലെ സഹസ്രദലശം, എന്നോടുത്ത് ഉണ്ണരുന്ന പുലരികളെ,കടലിനഗാതമാമ് നീലിമയിൽ  എന്നി ഗാനങ്ങൾ ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഉള്ളതാണ്...

വേണു ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ജി മുരളി നിര്വഹിച്ചപ്പോൾ 1995യിലെ National Film Awards യിലെ മികച്ച ചിത്രത്തിന്റെയും  മികച്ച ബിജിഎം ഇന്റെയും അവാർഡുകൾ നേടിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ നല്ല വിജയം ചെയ്തു എന്ന അറിവ്.. എന്റെ പ്രിയ മമ്മൂക്ക ചിത്രങ്ങളിൽ ഒന്ന്....

No comments:

Post a Comment