Friday, January 8, 2021

Vacancy(english)

Mark L. Smith കഥയും തിരക്കഥയും രചിച്ച ഈ Nimród Antal ചിത്രം ഒരു ഹോർറോർ ത്രില്ലെർ ആണ്‌...

ഡിവോഴ്സ് ഇന്റെ വക്കിൽ നിൽക്കുന്ന ഡേവിഡ്-ആമി ദമ്പതിമാരിലൂടെയാണ് ചിത്രം മുന്പോട്ട് സഞ്ചരിക്കുന്നത്... ആ യാത്രക്കിടെ അവരുടെ കാർ ബ്രേക്ക്‌ ഡൌൺ ആവുകയും അങ്ങനെ അവർ ആദ്യം കണ്ട ആ മോട്ടലിക്ക് ഒരു രാത്രി തങ്ങാൻ പുറപെടുനത്തോടെ കഥ കൂടുതൽ സങ്കീർണം ആകുന്നു...

ഡേവിഡ് ആയി ലുക്ക് വിൽ‌സൺ എത്തിയ ചിത്രത്തിൽ ആമി ആയി കെറ്റ് ബെക്കിൻസൽ എത്തി....ആ മോട്ടലിലെ മാനേജർ ആയ മെസൺ ആയി ഫ്രാങ്ക് വൈയ്ലി എത്തിയപ്പോൾ ഇവരെ കൂടാതെ എതാൻ എംബ്റി,സ്കോട്ട് അൻഡേഴ്സൺ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു....

Paul Haslinger സംഗീതം നൽകിയ ഈ ചിത്രത്തിന്റ എഡിറ്റിംഗ് Armen Minasian ഉം ഛായാഗ്രഹണണം Andrzej Sekuła ഉം ആയിരുന്നു..Hal Lieberman Company ഉയുടെ ബന്നേറിൽ Hal Lieberman നിർമിച്ച ഈ ചിത്രം Screen Gems ആണ്‌ വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് പ്രകടനം കാഴ്ചവെച്ചു..Vacancy 2: The First Cut എന്ന പേരിൽ ഒരു പ്രക്വൽ ഇറങ്ങിയ ഈ ചിത്രം ഒരു വട്ടം കണ്ട്‌ മറക്കാം.. എന്നാലും ഒന്ന് പിടിച്ചു ഇരുത്താൻ ഉള്ളത് ചിത്രത്തിൽ ഉണ്ട്...

.

No comments:

Post a Comment