Ranbir Pushp ഇന്റെ കഥയ്ക് Sagar Sarhadi തിരക്കഥ രചിച്ച ഈ Raj Kanwar ചിത്രം ഷാരൂഖ് ഖാൻന്റെ ആദ്യ ചിത്രം ആയിരുന്നു...
ചിത്രം പറയുന്നത് രവി,കാജൽ,രാജ എന്നിവരുടെ കഥയാണ്... രാവിയുമായി സ്നേഹത്തിൽ ആയിരുന്ന കാജൽ അദ്ദേഹത്തെ കല്യാണം കഴിക്കുന്നു.. പക്ഷെ ധിരേന്ദ്ര എന്ന അവന്റെ അമ്മാവനും മകൻ നരേന്ദ്രനും സ്വത്തിനും വേണ്ടി രവിയെ കൊല്ലുകയും ആ അപകടത്തിൽ നരേന്ദ്രൻ മരിക്കുന്നതോടെ ധീരന്ദ്ര കാജളെയും അമ്മയെയും കൊല്ലാൻ ഇറങ്ങിപുറപ്പെടുന്നു... അവരിൽ നിന്നും രക്ഷപെട്ട അവർ രാജ എന്ന ചെറുപ്പകാരനെ കണ്ടുമുട്ടുന്നതോടെ കഥ പുതിയ പാതയിൽ എത്തുന്നു...
രവി ആയി ഋഷി കപൂർ എത്തിയ ചിത്രത്തിൽ കാജൽ ആയി ദിവ്യ ഭാരതി എത്തി..ഷാരൂഖ് ഖാൻ രാജ ആയി എത്തിയപ്പോൾ അംരീഷ് പുരീ-മോഹിഷ് ഭേൽ എന്നിവർ ദ്ധിരേന്ദ്ര-നരേന്ദ്ര എന്നി കഥാപാത്രങ്ങളെ അവതരിപ്പിച്ചു.. ഇവരെ കൂടാതെ ആലോക് നാഥ്,ദളിപ് താഹിൽ,ദേവൻ വർമ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...
സമീറിന്റെ വരികൾക് Nadeem-Shravan എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Venus Music ആണ് വിതരണം നടത്തിയത്..Surinder Sodhi ആണ് ചിത്രത്തിന്റെ ബിജിഎം...
Bhagwan Chitra Mandir ഇന്റെ ബന്നേറിൽ Guddu Dhanoa,Lalit Kapoor എന്നിവർ നിർമിച്ച ഈ ചിത്രം DEI ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോളിവുഡിലെ ആ വർഷത്തെ ഏറ്റവും വലിയ പണം വാരി പടങ്ങളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി...
38th Filmfare Awards യിലെ Best Debut,Sensational Debut, Best Lyrics, Best Music എന്നിങ്ങനെ പല അവാർഡുകളും കരസ്ഥമാക്കിയ ഈ ചിത്രത്തിന്റെ സൗണ്ട്ട്രാക്ക് 1992 യിലെ best-selling Bollywood soundtrack album ആയിരുന്നു... ഒരു നല്ല അനുഭവം... കാണാൻ ശ്രമിക്കാം..
No comments:
Post a Comment