"वृक्ष हों भले खड़े
हों घने, हों बड़े
एक पत्र छाँह भी
मांग मत! मांग मत! मांग मत!
अग्निपथ! अग्निपथ! अग्निपथ!"
Mukul S. Anand ഇന്റെ അതെ പേരിലുള്ള ചിത്രത്തിന്റെ റീമേക്ക് ആയ ഈ Karan Malhotra ചിത്രത്തിന്റെ കഥ Piyush Mishra യും തിരക്കഥ സംവിധായകനും ഇല്ലാ ദുൽ ബെദിയും കുടി നിർവഹിച്ചു...
ചിത്രം നടക്കുന്നത് മാൻഡ്‌വാ എന്ന ഗ്രാമത്തിൽ ആണ്.. അവിടത്തെ സ്കൂൾ ടീച്ചർ ദീൻനാഥ ചൗഹാൻ ആ നാട്ടിൽ വളരെയധികം ബഹുമാനിക്കപ്പെടുന്ന ഒരാൾ ആയിരുന്നു.. അതു ഇഷ്ടപെടാത്ത അവിടത്തെ ചീഫ് തന്റെ തിന്മയുടെ കൂടാരം ആയ മകൻ കാഞ്ചയെ വിളിച്ചുവരുത്തുന്നു.. ഒരു കുത്തന്ത്രത്താൽ അയാൾ ദീൻനത്തിനെ കൊല്ലുകയും പിന്നീട് വർഷങ്ങൾക് ഇപ്പുറം അദേഹത്തിന്റെ മകൻ വിജയ് അച്ഛന്റെ മരണത്തിന ഉത്തരവാദിയായ കഞ്ചായെയും സംഘത്തെയും തിരുത്താൻ ഇറങ്ങിപുറപ്പെടുനത്തോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...
കാഞ്ച ചീന ആയി സഞ്ജയ് ദത്തിന്റെ ഏറ്റവും മികച്ച വില്ലൻ വേഷം കണ്ടച്ചിത്രത്തിൽ വിജയ് ആയി ഹൃതിക് റോഷൻ എത്തി..കാളി എന്ന വിജയുടെ പ്രണയിനി ആയി പ്രിയങ്ക ചോപ്ര എത്തിയപ്പോൾ ഋഷി കപൂർ റൗഫ് ലാലാ എന്ന് കഥാപാത്രം ആയും ഓം പുരീ ഗൈടോടെ എന്ന പോലീസ് ഓഫീസർ കഥാപാത്രം ആയും എത്തി....
Amitabh Bhattacharya യുടെ വരികൾക് Ajay-Atul ഈണമിട്ട ഇതിലെ ഗാനങ്ങൾ ആ സമയം വലിയ ഓളം ഉണ്ടാക്കി.. പ്രത്യേകിച്ച് ശ്രേയ ഘോഷൽ പാടി കത്രീന കൈഫ് അഭിനയിച്ച ചികിണി ചമേലി എന്ന ഗാനം ഇപ്പോഴും കേട്ടാൽ തുള്ളതാ ഒരാൾ ഉണ്ടാകുമോ എന്ന് ഡൌട്ട് ഉണ്ട്.. ഇന്നും ഹിറ്റ് ചാർട് എടുത്ത ഈ ഗാനം ഉണ്ടാകാൻ ചാൻസ് ഉണ്ട്....സോണി മ്യുസിക് ആയിരുന്നു ഗാനങ്ങൾ വിതരണം നടത്തിയത്...
Kiran Deohans,Ravi K. Chandran എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് അകിവ് അലി ആയിരുന്നു..Dharma Productions ഇന്റെ ബന്നേറിൽ Karan Johar,Hiroo Yash Johar എന്നിവർ നിർമിച്ച ഈ ചിത്രം Eros International ആണ് വിതരണം നടത്തിയത്....
ആ വർഷത്തെ highest opening day collections ഇൽ നേട്ടം ഇട്ട ഈ ചിത്രം ബോളിവുഡിലെ ആ സമയത്തെ highest-grossing films of all time ആയിരുന്നു... ക്രിട്ടിസിന്റെ ഇടയിലും ചിത്രം മികച്ച പ്രീതി നേടി.. അഞ്ച് ഫിലിം ഫെയർ നോമിനേഷൻ ലഭിച്ച ഈ ചിത്രത്തിനു അഞ്ച് iifa അവാർഡും നാല് zee cinema അവാർഡും കിട്ടിയിരുന്നു...
കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണേണ്ട ഹിന്ദി സിനിമകളിൽ ഒന്നു.. ഏട്ടാ ഏറ്റവും പ്രിയ ഹിന്ദി ചിത്രങ്ങളിൽ ഒന്ന്...
No comments:
Post a Comment