Thursday, January 14, 2021

The mask (1994)

ഞാൻ അടക്കം ഉള്ള പല ഹോളിവുഡ് പ്രേമികളുടെയും ഇഷ്ട ചിത്രങ്ങളിൽ അല്ലെങ്കിൽ ആദ്യമായി കണ്ട ഹോളിവുഡ് കോമഡി ചിത്രം ആയിരിക്കും ഈ ജിം  ക്യാരി ചിത്രം.. ജൂറസിക് പാർക്ക്‌, ടൈറ്റാനിക്, എന്നി ചിത്രങ്ങൾ അരങ്ങു വാഴ്‌ന അന്ത കാലത് ചിരിപ്പിച്ചു മണ്ണുകുടുപ്പിച്ച  ചിത്രം..ഇങ്ങനെ പല വിശേഷണങ്ങൾ ഉണ്ട് ഈ Charles Russell ചിത്രത്തിന്....

Dark Horse Comics ഇൽ നിന്നും എത്തിയ ഈ  ചിത്രത്തിന്റെ കഥ Michael Fallon,Mark Verheiden എന്നിവർ ചേർന്ന് നിര്വഹിച്ചപ്പോൾ Mike Werb ആയിരുന്നു തിരക്കഥ...

ചിത്രം പറയുന്നത് Stanley Ipkiss എന്ന ബാങ്ക് ക്ലർക്കിന്റെ കഥയാണ്.. അദേഹത്തിന്റെ ജീവിതത്തിലെ ഒരു കറുത്ത ദിനത്തിൽ അദ്ദേഹത്തിന് ഒരു മാജിക്‌ മാസ്ക് കിട്ടുന്നതും അതോടെ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.. അവസാന ഭാഗങ്ങൾ എല്ലാം എത്ര വട്ടം കണ്ട്‌ എന്നതിന് കയ്യും കണക്കും ഇല്ലാ.. പ്രത്യേകിച്ച് അവസാനം ആ മാസ്ക് ആ നായയുടെ മുഖത്തു എത്തി നടക്കുന്ന സംഭവങ്ങൾ എല്ലാം ഇപ്പോളും കണ്മുപിൽ ഉണ്ട്...

Stanley Ipkiss / The Mask എന്ന കഥാപാത്രത്തെ ജിം ക്യാരി  അവതരിപ്പിച്ചപ്പോൾ milo  എന്ന അദേഹത്തിന്റെ നായ ആയി max എന്ന പട്ടിക്കുട്ടി എത്തി...Cameron Diaz ആണ്‌ സ്റ്റാൻലിയുടെ പ്രേമിനി ആയ ടിന ആയി എത്തിയത്.. ഇവരെ കൂടാതെ Orestes Matacena മാഫിയ തലവൻ നിക്കോ ആയും Peter Riegert പോലീസ് ഡിറ്റക്റ്റീവ് Lt. Mitch Kellaway ആയും ചിത്രത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു..

Randy Edelman സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Arthur Coburn ഉം ഛായാഗ്രഹണം John R. Leonetti ആയിരുന്നു... New Line Productions, Dark Horse Entertainment എന്നിവരുടെ ബന്നേറിൽ Bob Engelman നിർമിച്ച ഈ ചിത്രം New Line Cinema ആണ്‌ വിതരണം നടത്തിയത്...

Academy Award for Best Visual Effects ഇന്റെ ഗോൾഡൻ ഗ്ലോബ് നോമിനേഷൻ നേടിയ ഈ ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗം Son of the Mask എന്ന പേരിൽ എത്തിയിരുന്നു.. കാണാത്തവർ കുറവായിരിക്കും എന്ന് അറിയാം എന്നാലും കാണാത്തവർ ഉണ്ടെകിൽ തീർച്ചയായും കാണേണ്ട ഒരു ചിത്രം തന്നെ ആണ്‌ ഈ മാസ്ക്...

വാൽകഷ്ണം :

Alley Punk #1: Hey Mister! You got the time?

The Mask : As a matter of fact, I do, Cubby. (holds up a ticking clock) Look at that! It's approximately two seconds before I honk your nose and pull your underwear over your head.

No comments:

Post a Comment