Monday, January 25, 2021

Five star hospital

"ഇത്ര മധുരിക്കുമോ പ്രേമം ഇത്ര കുളിരെക്കുമോ?"

കേരളപ്പുറം കലാം കഥ എഴുതി ബെന്നി പി നായരമ്പലം തിരക്കഥ രചിച് താഹ സംവിധാനം ചെയ്ത ഈ മലയാളം ഡ്രാമ ചിത്രം പ്രൈവറ്റ് ഹോസിപ്റ്റലുകളും ഗവണ്മെന്റ് ഹോസിപ്റ്റലുകളിലും നടക്കുന്ന ചില സംഭവങ്ങളുടെ നേർകാഴ്ച ആണ്‌..

ചിത്രം പറയുന്നത് രഫൈൽ എന്ന പുതുമുഖ ഗായകന്റെ കഥയാണ്..ഒരു ചെറിയ അസുഖം വന്നപ്പോൾ സുഹൃത് അടിപൊളി അയ്മൂട്ടി അവനെ നഗരത്തിലെ ഒരു സ്വകാര്യ  ആശുപത്രിയിൽ  അഡ്മിറ്റ് ചെയ്യുന്നു.. പിന്നീട് അവിടെ വച്ച അവർ നേരിടുന്ന പ്രശ്നങ്ങളിലൂടെ കഥ പറയുന്ന ചിത്രം രഫൈലിന്റെ  പഴയ ജീവിതത്തിലേക്ക് കടക്കുനതോടെ കൂടുതൽ സങ്കീർണം ആക്കുന്നു..

രഫൈൽ ആയി ജോർജ് വിഷ്ണു എത്തിയ ചിത്രത്തിൽ അടിപൊളി അയ്മൂട്ടി എന്ന കഥപാത്രം ആയി ജഗദിഷ് എത്തി..തിലകൻ സാർ കാർലോസ് എന്ന കഥാപാത്രം ആയി എത്തിയപ്പോൾ ഇവരെ കൂടാതെ കാവേരി,ജഗതി ചേട്ടൻ,സുകുമാരി അമ്മ,കല്പന ചേച്ചി,ദേവൻ എന്നിവർ ആണ്‌ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത് ...

യൂസഫലി കേച്ചേരിയുടെ വരികൾക്ക് ബോംബെ രവി ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം ആ സമയത്തെ ഹിറ്റ്‌ ചാർട്ടിൽ ഇടംപിടിച്ചവായിരുന്നു... പ്രത്യേകിച്ച് "ഇത്ര മധുരിക്കുമോ പ്രേമം","മറന്നോ നീ നിലാവിൻ","വാതിൽ തുറക്കു നീ താരമേ" എന്ന് തുടങ്ങുന്ന ഗാനങ്ങൾ ഞാൻ അടക്കം പലരുടെയും പ്രിയ ഗാനങ്ങളിൽ ഒന്ന് ആയിരിക്കും...

Screen Art Productions ഇന്റെ ബന്നേറിൽ അവർ തന്നെ നിർമിച്ച വിതരണം നടത്തിയ ഈ ചിത്രം ക്രട്ടീസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടുകയും ബോക്സ് ഓഫീസിൽ വലിയ ചലനം ഒന്നും ഉണ്ടാകാതെ കടന്നുപോകുകയും ചെയ്തു.. എന്നിരുന്നാലും ഇതിലെ ഗാനങ്ങൾ ഇന്നും കേൾക്കുന്നു.. കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് കണ്ട്‌ നോക്കാം...

No comments:

Post a Comment