"എന്റെർറ്റൈൻർ വിജയ്ക് മേൽ ആക്ടർ വിജയ് ചെയ്ത സില സിരപാന സംഭവങ്ങൾ "
ലോകേഷ് കനകരാജ് എന്നാ സംവിധായകൻ ആക്ടർ വിജയേയും എന്റെർറ്റൈൻർ വിജയേയും ഒന്നിപ്പിക്കുമ്പോൾ ആക്ടർ വിജയ് സ്കോർ ചെയ്യും എന്ന് തീർച്ചയായും അറിയാമായിരുന്നു.. പക്ഷെ കഥയിൽ കുറെ പുതുമ പ്രതീക്ഷിച്ചത് കൊണ്ട് മാത്രം അല്പം നിരാശ സമ്മാനിച്ച ചിത്രം ആണ് മാസ്റ്റർ എന്നാ വാത്തി.....
ചിത്രം പറയുന്നത് ഭവനിയുടെ കഥയാണ്... തന്റെ അച്ഛനമ്മാരെ കോടൂരമായി കൊല ചെയപെടുന്നത് നേരിട്ട് കാണേണ്ടി വരുന്ന ആ കൊച്ച് അങ്ങനെ ദുർഗണ പരിഹാര പാഠശാലയിൽ എത്തുന്നതും അവിടെ വച്ച് തന്റെ സാമ്രാജ്യം എങ്ങനെ നെയ്‌ത്തെടുത്തു എന്ന് പറഞ്ഞു തുടങ്ങുന്ന ചിത്രം പിന്നീട് ആ ജയിൽ അംഗണത്തേക് ജെ ഡി എന്നാ പ്രൊഫസ്സറുടെ കടന്നുവരവ് നടത്തുന്ന മാറ്റങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
50%വിജയ് 50%വിജയ് സേതുപതി എന്നാ ലേബലിൽ ആണ് ചിത്രം പ്രായക്ഷകർക് മുൻപിൽ എത്തിയത്.. എന്നിക് തോന്നിയത് ഒരു 65% വിജയ് സേതുപതി - 35% വിജയ്അങ്ങനെ ആണ്.. കാരണം ആക്ടർ വിജയിനെ എന്റെർറ്റൈൻർ വിജയ്ക് മേൽ പൂണ്ടു വിളയാടാൻ പല എടുത്തും ലോകേഷ് ശ്രദ്ധിച്ചത് പോലെ തോന്നി...പ്രത്യേകിച്ച് ഭവാനി കുളിച്ചുകൊണ്ട് ജെ ഡി യെ വിളിക്കുന്ന സീൻ കൊല മാസ്സ് ആയിരുന്നു.. അതുപോലെ അവസാനത്തെ ആ ട്രക്ക് ചെസ് സീനും മികച്ചതായി തോന്നി...
ഭാവാനി ആയി വിജയ് സേതുപതി എത്തിയപ്പോൾ ജെ ഡി ആയി വിജയ് എത്തി..ദാസ് എന്നാ ഭവനിയുടെ വലം കൈ കഥാപാത്രത്തെ അർജുൻ ദാസ് അവതരിപ്പിച്ചപ്പോൾ മാളവിക മോഹൻ ചാരുലത ആയും ശാന്തനു ഭാഗ്യരാജ് ഭാർഗവ് എന്നാ കഥാപാത്രം ആയും എത്തി....ഇവരെ കൂടാതെ ആൻഡ്രിയ, നാസ്സർ,അഴകൻ പെരുമാൾ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്....
അരുൺരാജ് കമരാജ്,ഗണ ബാലചന്ദ്രൻ,അറിവ്, വിഗ്നേഷ് ശിവൻ,വിഷ്ണു എടവണ്ണ എന്നിവരുടെ വരികൾക്ക് അനിരുദ്ധ് ഈണമിട്ട ഇതിലെ ഗാനങ്ങൾ സോണി മ്യൂസിക് ആണ് വിതരണം നടത്തിയത്..സത്യ സൂര്യൻ ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ ഫിലോമിൻ രാജ് ആയിരുന്നു എഡിറ്റർ..
XB Film Creators ഇന്റെ ബന്നേറിൽ സേവിയർ ബ്രിട്ടോ നിർമിച്ച ഈ ചിത്രം സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം കൈവരിച്ചു.. ഹിന്ദിയിൽ ഒരു റീമക്ക് പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രം ഒരു മാസ്സ് മസാല ചിത്രം എന്നാ രീതിയിൽ കാണാം... എന്നിരുന്നാലും വിജയ് എന്നാ നടനിലെ വേറെ ഭാഗം ചിത്രം കാണിച്ചു തന്നു എന്നത് സത്യം മാത്രം.... എന്നിക് ഇഷ്ടമായി....
"Let me sing a kutti story
Pay attention listen to me"
No comments:
Post a Comment