സുശീന്തിരൻ കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ചിത്രത്തിൽ ചിമ്പു,ഭാരതിരാജ,നിദ്ധി ആഗ്രവാൽ,നന്ദിത ശ്വേത എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് പെരിയസ്വാമിയും അദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്... ഒരു ദിനം കാളി എന്ന അദേഹത്തിന്റെ കുടുംബ ജ്യോത്സൻ അവരുടെ വീട്ടിൽ എത്തി അവരുടെ ഭൂതവും വാർത്തമാനനത്തേയും പറ്റി ചില പ്രവചനങ്ങൾ നടത്തുകയും ആ ദിനം തന്നെ അദേഹത്തിന്റെ പ്രവാചങ്ങൾ ഫലിക്കാൻ തുടങ്ങുന്നതോടെ കഥ കൂടുതൽ സങ്കീർണം ആക്കുന്നു...
പെരിയസ്വാമി ആയി ഭാരതിരാജ എത്തിയ ചിത്രത്തിൽ ഈശ്വരൻ/ആദിശിവൻ എന്ന അദേഹത്തിന്റെ വീട്ടുവേൽക്കാരൻ/വളർത്തു മകൻ ആയി സിലമ്പരസൻ എത്തി..നിദ്ധി ആഗ്രവൽ പൂങ്ങുടി എന്ന കഥാപാത്രം ആയി എത്തിയപ്പോൾ വാസുകി എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ നന്ദിത ശ്വേത അവതരിപ്പിച്ചു..ഇവരെ കൂടാതെ സ്റ്റൺ ശിവ,കാളി വെങ്കെട്,ബാല ശരവണൻ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
യുഗഭാരതിയുടെ വരികൾക് എസ് തമൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ തിങ്ക് മ്യുസിക് ആണ് വിതരണം നടത്തിയത്.. തിരു ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ ആന്റണി ആയിരുന്നു എഡിറ്റർ..
Madhav Media,D company എന്നിവരുടെ ബന്നേറിൽ Balaji Kapa,K. V. Durai,M. D. Sharafudeen എന്നിവർ നിർമിച്ച ഈ ചിത്രം 7G Films ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം വെറുതെ ഒരു വട്ടം കണ്ട് മറക്കാം
No comments:
Post a Comment