"അമിതാഭ് ജി വില്ലൻ ആയ ഒരു മികച്ച ഹിന്ദി ത്രില്ലെർ "
Vipul Amrutlal Shah ഇന്റെ ഗുജറാത്തി നാടകമായ Andhalo Pato യുടെ സിനിമറ്റിക് വേർഷൻ ആയ ഈ ഹിന്ദി തട്ടിപ് ത്രില്ലെർ ചിത്രത്തിൽ അമിതാഭ് ജി,അക്ഷയ് കുമാർ,സുഷമിത സെൻ,അർജുൻ റാംപാൽ,പരേഷ് റവൽ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് വിജയ് സിംഗ് രാജ്പുത് എന്ന ഒരാളുടെ കഥയാണ്.. തന്റെ കല്യാണം വരെ വേണ്ടെന്ന് വെച്ച് ചോരയും നീരും കൊണ്ട് പൊക്കിക്കൊണ്ട് വന്ന താൻ ജീവന് തുല്യം സ്നേഹിക്കുന്ന ആ ബാങ്കിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയപ്പോൾ ആ ഭ്രാന്തൻ ബാങ്ക് മാനേജറിൻറെ എല്ലാ നിയത്രണങ്ങളും നിലച്ചു...അവരെ ഒരു പാഠം പഠിപ്പിക്കാൻ അദ്ദേഹം അതെ ബാങ്ക് കൊള്ളയടിക്കാൻ പുറപ്പെടുന്നു... അതിന് അദ്ദേഹം വിശ്വാസ്,എലിയാസ്, അർജുൻ എന്നിങ്ങനെ മൂന്ന് അന്ധന്മാരെ തിരഞ്ഞെടുക്കുന്നു.. അവരെ ആ ബാങ്ക് കൊള്ള എങ്ങനെ ചെയ്യണം എന്ന് പഠിപ്പിക്കാൻ നേഹ എന്ന അന്ധ വിദ്യാലയ ടീച്ചറെ ബ്ലാക്‌മെയ്ൽ ചെയ്തു തന്റെ വിരുതിയിൽ ആകിയതിന് ശേഷം അവർ നടത്തുന്ന ആ കൊള്ളയും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...
അമിതാഭ് ജി വിജയ് സിംഗ് രാജ്പുത് ആയി എത്തിയ ചിത്രത്തിൽ വിശ്വാസ ആയി അക്ഷയ് കുമാറും,എലിയാസ് ആയി പാർവെഷ് റവളും, അർജുൻ ആയി അർജുൻ റാംപാലും എത്തി.. നേഹ എന്ന കഥാപാത്രത്തെ സുഷമിത സെൻ അവതരിപ്പിച്ചപ്പോൾ എസിപി താക്കൂർ എന്ന കഥാപാത്രം ആയി ആദിത്യ പാഞ്ചോളി എത്തി..ഇവരെ കൂടാതെ അജിത്, ബിപാഷ ബസു,മൾവികാ സിംഗ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
പ്രസൂൺ ജോഷി, പ്രവീൺ ഭരദ്വാജ്, നിതിൻ റൈക്വ എന്നിവരുടെ വരികൾക് ജെയിൻ ലളിത്ത്, ആദേഷ് ശ്രീവാസ്തവ, നിതിൻ റായ്ക്വ എന്നിവർ ചേർന്ന് ഈണമിട്ട ഇതിലെ ഗാനങ്ങൾ ആ വർഷത്തെ ഹിറ്റ് ചാർട്ടിലും ഇടം പിടിച്ചിരുന്നു.. അശോക് മേത്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ ഷിരീഷ് തഗ് ആയിരുന്നു എഡിറ്റർ...
GD productions ഇന്റെ ബന്നേറിൽ ഗൗരങ് ദോഷി നിർമിച്ച ഈ ചിത്രം V R Films ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ദേവാസിന് പുറക്കിൽ രണ്ടാമത് എത്തിയിരുന്നു...
3rd IIFA Awards യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിന് 48th Filmfare Awards യിൽ Filmfare Award for Best Supporting ആക്ടർ,Filmfare Award for Best Performance in a Comic Role എന്നിവിഭാഗങ്ങളിൽ നോമിനേഷൻ ലഭിക്കുകയുണ്ടായി..അതുപോലെ 9th Annual Star Screen Awards യിൽ Star Screen Award for Best ഫിലിം,Screen Award for Best Comedian,Screen Award for Best Villain എന്നിവിഭാഗങ്ങളിൽ അവാർഡും ലഭിച്ചു..
ഒരു രണ്ടാം ഭാഗം പ്ലാൻ ചെയ്തിരിക്കുന്ന ഈ ചിത്രത്തിനു പല കോൺട്രൈവേഴ്‌സിയിലും പെടേണ്ടി വന്നിട്ടുണ്ട്...2004/05 കാലയളവിൽ നാട്ടിൽ നടന്ന രണ്ട് ബാങ്ക് കൊള്ളകൾ ഈ ചിത്രത്തെ ആധാരമാക്കി നടത്തിയതാണ് എന്ന് പുറത്തു വന്നിരുന്നു...
കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമികുക.. ഒരു മികച്ച അനുഭവം...
No comments:
Post a Comment