ജോയ് മാത്യു കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള ത്രില്ലെർ ചിത്രം പറയുന്നത് കോഴിക്കോട് നഗരത്തിൽ രണ്ട് പകലും ഒരു രാത്രിയും നടക്കുന്ന സംഭവങ്ങൾ ആണ്...
ചിത്രം സഞ്ചരിക്കുന്നത് റഷീദ് എന്ന ഗൾഫ് മലയാളിയിലൂടെയാണ്...തന്റെ മകളുടെ കല്യാണം നിശ്ചയത്തിനു നാട്ടിൽ എത്തുന്ന അദ്ദേഹത്തെ കൂട്ടുകാരൻ നന്മറയിൽ സുരൻ,ഒരു വേശ്യക് ഒപ്പം ഒരു ഷട്ടറിനു ഉള്ളിൽ കുറച്ചു ആഘോഷിക്കാൻ പൂട്ടിയിടുന്നതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
റഷിദ് ആയി ലാൽ എത്തിയ ചിത്രം തങ്കം എന്ന വേശ്യ കഥാപാത്രത്തെ സജിത മഠത്തിൽ അവതരിപ്പിച്ചു.... വിനയ് ഫോർട്ട് സുരൻ ആയി എത്തിയപ്പോൾ മനോഹരൻ എന്ന കഥാപാത്രം ആയി ശ്രീനിവാസനും,നൈല എന്ന റഷിദിന്റെ മകൾ കഥാപാത്രം ആയി റിയ സൈറയും എത്തി....
ശഹബാസ് അമൻ, സുബിൻ ഇമ്ദിയസ്, ജേക്കബ് പണിക്കർ, എന്നിവരുടെ വരികൾക് അവർ തന്നെ ആണ് ഗാനങ്ങൾക് ഈണമിട്ടത്.. ബിബി സാം, ജേക്കബ് പണിക്കർ എന്നിവരുടേതാണ് ചിത്രത്തിന്റെ ബിജിഎം....
ബിജിത്ത് ബാല എഡിറ്റിംഗ് നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹരി നായരും കലാ സംവിധാനം സുനിൽ കൊച്ചാനൂരും ആയിരുന്നു...
Abra Films ഇന്റെ ബന്നേറിൽ സരിത ആൻ തോമസ് നിർമിച്ച ഈ ചിത്രം Popcorn Entertainments ആയിരുന്നു വിതരണം നടത്തിയത്...
17th International Film Festival of Kerala യിൽ ആദ്യ ഇന്ത്യൻ പ്രദർശനം നടത്തിയ ഈ ചിത്രത്തിന്റെ ഇന്റർനാഷണൽ പ്രീമിയർ 9th Dubai International Film Festival യിൽ ആയിരുന്നു... ഇവിടെ കേരളത്തിൽ ചിത്രത്തിന് Silver Crow Pheasant Award for Best Feature Film (Audience Prize) ഉം നേടുകയുണ്ടായി...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നല്ല പ്രകടനം നടത്തി.. 2014യിൽ ഷട്ടർ എന്ന പേരിൽ മറാത്തിയിലും,2015യിൽ ഒരു നാൾ ഇരവിൽ എന്ന പേരിൽ തമിഴിളും,2016യിൽ shutterdulai(tulu),Idolle Ramayana (kannada),Mana Oori Ramayanam(telugu),lock(punjabi) എന്നി ഭാഷകളിലേക്കും ചിത്രം പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്... ഏറ്റവും ചെറിയ കാലയളവിൽ ആറ് ഭാഷകളിലേക് പുനർനിർമ്മിക്കപ്പെട്ട ചിത്രം എന്ന റെക്കോർഡ് കൈവശം ഉള്ള ഈ ചിത്രം പ്രയക്ഷകനും ഒരു മികച്ച അനുഭവം ആകുന്നുണ്ട്.. ഒരു മികച്ച അനുഭവം.....
No comments:
Post a Comment