Tuesday, February 23, 2021

Rockstar(hindi)


ഇമ്തിയാസ് അലി കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി മ്യൂസിക്കൽ ഡ്രാമയിൽ രണ്ബീർ കപൂർ,നർഗീസ് ഫേക്രി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത്  ജനാർദ്ദനൻ ജഖർ എന്ന റോക്‌സ്റ്റാർ ജോർദാനിന്റെ കഥയാണ്..ജിം മൊറിസൺ എന്ന അമേരിക്കൻ റോക്‌സ്റ്റാരെ പോലെ ആവാൻ കൊതിച്ച അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും അവനെ എങ്ങനെ അവസാനം ഒരു മുഴുപരാജയം ആയി മാറുന്നു എന്നൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം...

റോക്‌സ്റ്റാർ ജോർദാൻ ആയി രണ്ബീർ കപൂർ എത്തിയ ഈ ചിത്രത്തിൽ ഹീ4 ഖാൾ എന്ന ജോർദാനിൻറ്റെ പ്രണയിനി ആയി നർഗീസ് ഫാഖ്രി എത്തി..ആദിത്യ രോ ഹൈദരി ഷീന എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ കുമുദ് മിശ്ര,പിയുഷ് മിശ്ര, ഷേർനാസ് പട്ടേൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

ഇർഷാദ് കമലിന്റെ വരികൾക് എ ആർ റഹ്മാൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ ടീ-സീരീസ് ആണ്‌ വിതരണം നടത്തിയത്....സാദാ ഹഖ് എന്ന് തുടങ്ങുന്ന ഇതിലെ ഗാനം ആ സമയത്തെ വലിയ ഹിറ്റ്‌ ആയിരുന്നു...

അനിൽ മെഹതാ ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ആർത്തി ബജാജ് ആയിരുന്നു...Eros ഇന്റർനാഷണൽ,Shree Ashtavinayak Cine Vision Ltd എന്നിവരുടെ ബന്നേറിൽ Dhilin Mehta,Sunil Lulla എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം Eros International ആണ്‌ വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു... ഈ ചിത്രത്തിലെ ഗാനങ്ങൾക് Top Ten Best Hindi Film Albums of the Decade award നേടിയപ്പോൾ ഇതുകൂടാതെ Asian Film അവാർഡ്സ്,BIG Star Entertainment Awards,FICCI Frames Excellence Honours,Filmfare Awards,Mirchi Music Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും മികച്ച സിനിമ, സംവിധായകൻ, സംഗീത സംവിധായകൻ, മളെ പ്ലേബാക്ക് സിങ്ങർ എന്നിങ്ങനെ 46 അവാർഡുകളും,96 നോമിനേഷനുകളും നേടിടുണ്ട്.... കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണുക... നല്ല ചിത്രം....

No comments:

Post a Comment