"മാധവാ മഹാദേവാ "
എ കെ സാജന്റെ കഥയ്ക്കും തിരകഥയ്ക്കും ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മലയാള ലീഗൽ ഡ്രാമ ത്രില്ലെർ ചിത്രത്തിൽ ഭാവന ചിന്തമണി എന്ന ടൈറ്റിൽ കഥാപാത്രം ആയി എത്തി...
സേഷൻസ് കോർട്ട് ക്രിമിനൽ വകീൽ ആയ ലാൽ കൃഷ്ണ വിരാടിയാരിന്റെ കഥയാണ് ചിത്രം നമ്മളോട് പറയുന്നത്.. കോർട്ട് നീതിയോട് പണ്ടേ തന്റെ വിശ്വാസം നഷ്ടമായ അദ്ദേഹം ക്രിമിനൽസിനെ സ്വയം രക്ഷപ്പെടുത്തി തന്റെ കൈകൊണ്ട് കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന ആൾ ആണ്.. അതിനെ അയാൾ LK എന്ന ഓമനപേരിട്ടു വിളിക്കുന്നു.. LK എന്നാൽ license to kill എന്നാണ് അദേഹത്തിന്റെ പക്ഷം... ആയിടെ അദേഹത്തിന്റെ അടുത്തേക് ചിന്തമണി എന്ന വാരിയർ പെൺകുട്ടിയുടെ റേപ്പ് ആൻഡ് മർഡർ കേസ് എത്തുന്നതും അതിന്റെ അന്വേഷണവും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
ഭാവനയെ കൂടാതെ LK എന്ന കഥാപാത്രം ആയി സുരേഷ് ഗോപി എത്തിയ ചിത്രത്തിൽ വീരമണി വാരിയർ എന്ന കഥാപാത്രം ആയി തിലകൻ സാർ എത്തി..സായികുമാർ കണ്ണായി പരമേശ്വരൻ എന്നെ ഡിഫെൻസ് ആയി എത്തിയപ്പോൾ ഇവരെ കൂടാതെ ബിജു മേനോൻ,മണി ചേട്ടൻ,പ്രേം പ്രകാശ്,കൂടാതെ നമ്മുടെ സ്വന്തം "mirchi girls" ഉം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തി...
ഇഷാൻ ദേവ് സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് ഡോൺ മാക്സ് ഉണ്ട് ഛായാഗ്രഹണം ആർ രാജ രത്നവും ആയിരുന്നു.. Rajaputra visual media യുടെ ബന്നേറിൽ രഞ്ജിത്ത് നിർമിച്ച ഈ ചിത്രം സെൻട്രൽ പിക്ചർസ് ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ആ വർഷത്തെ ബോക്സ് ഓഫീസിലും വലിയ വിജയം ആയിരുന്നു.. തെലുങ്കിൽ Sri Mahalakshmi എന്ന പേരിലും തമിഴിൽ Ellam Avan Seyal എന്ന പേരിലും പുനർനിർമ്മിക്കപ്പെട്ട ഈ ചിത്രത്തിന്റെ സ്റ്റോറിലൈനിന്നെ ആസ്പദമാക്കി കന്നഡത്തിൽ ആപ്ത എന്ന ചിത്രവും നിർമ്മിക്കപ്പെട്ടു...
"നീതിയാണ് ശരി, ന്യായാധിപൻ അല്ല. Once a justice always a justice"
No comments:
Post a Comment