Monday, February 15, 2021

Ek villain (hindi)


"तेरी गलियां…गलियां तेरी, गलियां 

मुझको भावें गलियां, तेरी गलियां

तेरी गलियां…गलियां तेरी, गलियां 

युहीं तड़पावें, गलियां तेरी, गलियां"


"I saw the devil " എന്ന കൊറിയൻ ചിത്രത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌  Tushar Hiranandani യുടെ കഥയ്ക്കും തിരക്കഥയ്ക്കും Mohit Suri സംവിധാനം ചെയ്ത ഈ ഹിന്ദി റൊമാന്റിക് ആക്ഷൻ ത്രില്ലെർ ചിത്രം പറയുന്നത് ഗുരുവിന്റെ കഥയാണ്.....

തന്റെ ഭാര്യ അയിഷയുടെ കൊലപാതകിയെ തേടിയുള്ള ഗുരുവിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം... ആ യാത്ര അദ്ദേഹത്തെ അവളുടെ കൊലപാതകി ആയ രാകേഷ് മഹാദേകർ എന്ന സൈക്കോ കൊലയാളിയുമായി കൂട്ടിമുട്ടുവാൻ ഇടയാകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...

ഗുരു ദിവാകർ ആയി സിദ്ധാർഥ് മൽഹോത്ര എത്തിയ ഈ ചിത്രത്തിൽ അയിഷാ ആയി ശ്രദ്ധ കപൂർ എത്തി.. രാകേഷ് മഹാദേകർ എന്ന സൈക്കോ കൊലയാളിയായി റിതേഷ് ദേശ്മുഖ് എത്തിയപ്പോൾ ഇവരെ കൂടാതെ കമൽ റാഷിദ്‌ ഖാൻ,ആംന ഷെരിഫ്,ആസിഫ് ബാശ്വര എന്നിവർ ആണ്‌ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Manoj Muntashir,Mithoon,soch band എന്നിവരുടെ വരികൾക് Mithoon,Ankit Tiwari,band Soch എന്നിവർ ചേർന്ന് ഈണമിട്ട ഇതിലെ ഗാനങ്ങൾ T-Series ആണ്‌ വിതരണം നടത്തിയത്...Raju Singh ആയിരുന്നു ചിത്രത്തിന്റെ ബിജിഎം...

Devendra Murudeshwar എഡിറ്റിംഗ് നിർവഹിച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Vishnu rao ആയിരുന്നു...

Balaji Motion Pictures ഇന്റെ ബന്നേറിൽ Ekta കപൂർ,Shobha Kapoor എന്നിവർ നിർമിച്ച ഈ ചിത്രം AA Films ആണ്‌ വിതരണം നടത്തിയത്,..

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ ബോക്സ് ഓഫീസിലും വലിയ വിജയം ആയി.. BIG Star Entertainment അവാർഡ്സ്,7th Mirchi Music Awards,60th Filmfare Awards,Global Indian Music Academy Awards,16th IIFA Awards,21st Screen Awards എന്നി അവാർഡുകളിൽ മികച്ച അഭിപ്രായം നേടി പ്രദർശനം നടത്തിയ ഈ ചിത്രത്തെ തേടി മികച്ച വില്ലൻ, സപ്പോർട്ടിങ് ആക്ടർ,എന്റെർറ്റൈനിങ് ആക്ടര്സ്,ഡിർക്ടർ എന്നിങ്ങനെ പല അവാർഡുകളും നേടിട്ടും ഉണ്ട്....

Ek Villain Returns എന്ന പേരിൽ ഒരു രണ്ടാം ഭാഗം ഒരുങ്ങുന്ന ഈ ചിത്രം i saw the devil കാണാത്തവർക് ഇഷ്ട്ടമാകും.. എന്നിരുന്നാലും എന്നിക് ഈ ചിത്രം ഇഷ്ടമാണ്... പ്രത്യേകിച്ച് ഇതിലെ ഗാനങ്ങൾ ഇന്നും എന്റെ ഇഷ്ടഗാനങ്ങളിൽ ഉണ്ട്...

വാൽകഷ്ണം :

"പ്ലീസ് മുജേ മത് മാരോ

മുജേ ഈസ്‌ ബച്ചി കോ ദുനിയാ മേ ലാന ഹേയ്‌ "

No comments:

Post a Comment