Tuesday, February 9, 2021

Lakshmi (tamil)

  എ എൽ വിജയ്- അജയൻ ബാല എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും തിരകഥാകൃത്തുകളിൽ ഒരാൾ ആയ യെ എൽ വിജയ് സംവിധാനം ചെയ്ത ഈ തമിഴ് മ്യൂസിക്ക്കൽ ഡാൻസ് ചിത്രത്തിൽ ദിത്യ ബന്ടെ ടൈറ്റിൽ കഥാപാത്രം ആയി എത്തി...

ചിത്രം പറയുന്നത് ലക്ഷ്മിയുടെ കഥയാണ്.."Pride of Life India Jr." എന്ന നാഷണൽ ഡാൻസ് ചാമ്പ്യൻ ഷിപ് എടുക്കാൻ സ്വപ്നം കാണുന്ന അവൾക് അമ്മയുടെ വിലക് അവളെ അതിൽ നിന്ന്നും പിന്തിരിപ്പിക്കുന്നു.. അതിനിടെ അവളുടെ ഇടയിലേക്ക് വി കെ എന്ന വിജയ് കൃഷ്ണയുടെ കടന്നു വരവ് നടത്തുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...

ദിത്യയെ കൂടാതെ വിജയ് കൃഷ്ണ എന്ന വി കെ ആയി പ്രഭുദേവ എത്തിയ ചിത്രത്തിൽ ഐശ്വര്യ രാജേഷ് നന്ദിനി എന്ന കഥാപാത്രം ആയി എത്തി.. സൽമാൻ യുസുഫ് ഖാൻ അന്ന് ചിത്രത്തിലെ യുസുഫ് ഖാൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്... ഇവരെ കൂടാതെ കോവൈ സരള,കരുണാകരൻ,അക്ഷത് സിംഗ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

മദൻ കർകിയുടെ വരികൾക് സാം സി എസ് ഈണമിട്ട ഇതിലെ ഗാനങ്ങൾ Muzik 247 ആണ്‌ വിതരണം നടത്തിയത്.. ഡാൻസിന് കൂടതൽ പ്രാധാന്യം ഉള്ള ഈ ചിത്രത്തിൽ കൂടുതലും പല ഡാൻസ് നമ്പേഴ്സ് ഇന്റെ പല മുഖങ്ങൾ കാണാം..

നിരവ് ഷാഹ് ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ആന്റണി ആയിരുന്നു.. Pramod Films,Trident ആർട്സ് എന്നിവരുടെ ബന്നേറിൽ Prateek Chakravorty,Shruti Nallappa,R. രവീന്ദ്രൻ എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം Lotus five star ആണ്‌ വിതരണം നടത്തിയത്....കാണാത്തവർ ഉണ്ടെങ്കിൽ ഡാൻസ് ഇഷ്ടമുള്ളവർക് ഒന്ന് കണ്ട്‌ നോക്കാം.. നല്ല ചിത്രം...

No comments:

Post a Comment