Monday, February 8, 2021

Dharala prabhu(tamil)

 ഷൂജിത് സർക്കാരിന്റെ "വിക്കി ഡോണർ" എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആയ ഈ തമിഴ് റൊമാന്റിക് കോമഡി ചിത്രം കൃഷണ മരിമുത്തു ആണ്‌ തിരക്കഥ എഴുതി സംവിധാനം ചെയ്തത്...

ചിത്രം പറയുന്നത് dr. കണ്ണദാസന്റെ കഥയാണ്.. ഒരു ഫെർലിറ്റി ക്ലിനിക് ഡോക്ടർ ആയ അദേഹത്തിന്റെ അടുത്തേക് പ്രഭു ഗോവിന്ദ് എന്നയാൽ എത്തുന്നതും അതിലുടെ അദേഹത്തിന്റെ നിർബന്ധിത്തിനും വഴങ്ങി അയാൾ sperm donar ആക്കുന്നു.. പക്ഷെ അതിനിടെ പ്രഭുവിന്റെ കല്യാണം കഴിയുന്നതും അദ്ദേഹത്തിന്റ ഭാര്യ നിധിക് കുട്ടികൾ ആവില്ല എന്ന സത്യം പ്രഭു മനസിലാകുന്നതോടെ കഥ കൂടുതൽ സങ്കീർണം ആക്കുന്നു...

പ്രഭു ആയി ഹരീഷ് കല്യാൺ എത്തിയ ചിത്രത്തിൽ dr. കണ്ണദാസൻ എന്ന കഥാപാത്രം ആയി വിവേക് എത്തി..തന്യ ഹോപ്പ് നിധി എന്ന പ്രഭുവിന്റെ ഭാര്യ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ ബേബി നിഖിത,അനുപമ കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Vignesh Shivan,Subu,Nixy, Bharath Shankar,Kaber Vasuki എന്നിവരുടെ വരികൾക് Anirudh Ravichander,Sean Roldan,Vivek-Mervin,Inno Genga,Madley Blues,Bharath Shankar,Kaber Vasuki Oorka എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music india ആണ്‌ വിതരണം നടത്തിയത്...Bharath Shankar ബിജിഎം കൈകാര്യം ചെയ്തു...

Selvakumar S. K. ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൃപകാരൻ ആയിരുന്നു...Screen Scene Media Entertainment ഇന്റെ ബന്നേറിൽ അവർ തന്നെ നിർമിച്ചു വിതരണം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടി... വിക്കി ഡോണർ കണ്ടവർക്കും ഒന്ന് കണ്ട്‌ നോകാം..നാനിയുടെ ഗാങ് ലീഡർ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് അതെ രീതിൽ ഈ ചിത്രത്തിൽ പറിച്ചു നട്ടപ്പോൾ അതുപോലെ തന്നെ പാടി നടക്കാൻ പറ്റിയ ഒരു കിടിലൻ സോങ് ആയിരുന്നു ചിത്രത്തിൽ ഉണ്ട്....നല്ല അനുഭവം...

"സാർ സാർ യാര് ധാരാള പ്രഭു ടോയ് "

No comments:

Post a Comment