ഒന്നും പറയാൻ ഇല്ലാ.. ബ്രില്ലിയൻറ് ബ്രില്ലിയൻറ് ആൻഡ് ജസ്റ്റ് ബ്രില്ലിയൻറ്....
ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള ക്രൈം ത്രില്ലെർ ചിത്രം അന്ന് രാത്രി നടന്ന ഒരു സംഭവത്തിൽ നിന്നും തുടങ്ങി പിന്നീട് ആറ് വർഷത്തിന് ശേഷം നടക്കുന്ന സംഭവങ്ങൾ ആണ് നമ്മളോട് പറയുന്നത് .. വർഷങ്ങൾക് ഇപ്പുറം ജോർജ്കുട്ടിയും കുടുംബവും വലിയ പണക്കാരും നാട്ടിലെ കുറച് അറിയപ്പെടുന്ന പ്രമാണിമാരും ആകുന്നതോടെ നാട്ടുകാരിടയിൽ ജോർജ്കുട്ടിയും കുടുംബവും തന്നെ ആണ് ആ കൊലപാതകം നടത്തിയിരിക്കുന്നത് എന്നൊരു സംസാരം പരക്കുന്നതും അതിന്റെ ഫലമായി ചില സംഭവങ്ങൾ നടക്കുന്നു...അതിനിടെ ജോർജ്കുട്ടിയുടെ ആദ്യ ഭാഗത്തിൽ കണ്ട പല സ്വപനങ്ങളുടെ സത്ഷാകാരവും അതിന്റെ ഇടയിലൂടെ അദ്ദേഹത്തെ കുടുക്കാനുള്ള പോലീസ്‌കാരുടെ വെപ്രാളത്തിലൂടെയും കടന്നു പോകുന്ന കഥയുടെ ആദ്യ പകുതി ഒരു മേലോ ഡ്രാമ ഫീൽ തന്നപ്പോൾ രണ്ടാം ഭാഗം പ്രായക്ഷകനെ മുൾമുനയിൽ ഇരിത്തുന്ന പക്കാ സീറ്റ് എഡ്ജ് ത്രില്ലെർ ആക്കുന്നു...
ജോർജ്കുട്ടി, റാണി,അഞ്ചു,അനുമോൾ എന്നി കഥാപാത്രങ്ങൾ ആയി ലാലേട്ടനും, മീന ചേച്ചി, അൻസിബ,എസ്ഥേർ എന്നിവർ അവരുടെ പഴയ റോൾ അതേപടി റീപ്ലേസ് ചെയ്തപ്പോൾ ആശ ശരത്-സിദ്ദിഖ് എന്നിവർ ഗീത പ്രഭാകർ-പ്രഭാകർ എന്നിവർ ആയും അവരുടെ റോൾ റീപ്ലേസ് ചെയ്തു.. ഇവരെ കൂടാതെ മുരളി ഗോപി തോമസ് ബസ്റ്റിൻ IPS ആയി എത്തിയപ്പോൾ ഇവരെ കൂടാതെ സായി കുമാർ, അഞ്ജലി നായർ,ശാന്തി മഴദേവി എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ....
വിനായക് ശശികുമാരുടെ വരികൾക് അനിൽ ജോൺസൺ ഈണമിട്ട ഒരു ഗാനം ഉള്ള ഈ ചിത്രത്തിന്റെ ഗാനം സൈന മ്യുസിക് ആണ് വിതരണം നടത്തിയത്...സോനോബിയ സഫർ ആണ് ഗാനം പാടിയത്...
സതീഷ് കുരുപ്പ് ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ് വി എസ് വിനായക് ആയിരുന്നു... ആശിർവാദ് സിനിമസിന്റെ ബന്നേറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ സിനിമ ആമസോൺ പ്രൈമ് വീഡിയോ ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നേറുന്ന ഈ ചിത്രത്തിനു വീണ്ടും ഒരു മൂന്നാം ഭാഗം വരാൻ ഉള്ള സാധ്യതകളെ തുറന്നിട്ട് കൊണ്ടാണ് അവസാനിപ്പിത്...കൂടാതെ ചിത്രത്തിന്റെ ഹിന്ദി റീമേക് ചർച്ചകൾ പുരോഗമിക്കുന്നു ...
വാൽകഷ്ണം:
"സത്യം പറാ mr. ജീത്തു ജോസഫ് നിങ്ങൾ 2/3 പേരെ തട്ടിട്ടല്ലേ ഈ സിനിമ പിടിത്തതിന് ഇറങ്ങിയത് 🤔"
No comments:
Post a Comment