Wednesday, February 17, 2021

Chaarulatha(tamil/kannada)

Banjong Pisanthanakun,Parkpoom Wongpoom എന്നിവരുടെ alone എന്നാ തായ് ചിത്രത്തിന്റെ റീമക്ക് ആയ ഈ തമിഴ്/കന്നഡ ഹോർറോർ ചിത്രം പറയുന്നത് ചാരു ലത എന്നി സയാമീസ് ഇരട്ടകളുടെ കഥയാണ്... സംവിധാനം പൊൻ കുമാരൻ...

വര്ഷങ്ങളായി വൈസാഗിൽ ഒന്നിച്ചു കഴിക്കുന്ന ചരുവിന്റെയും ലതയുടെയും ജീവിതത്തിലേക്ക് രവി എന്നാ ചെറുപ്പകാരൻ കടന്നു വരുന്നു.. രണ്ടാളും അവനെ ഇഷ്ടപ്പെടാൻ തുടങ്ങുമ്പോൾ ആണ്‌ അവനു ചരുവിനെ ആണ്‌ ഇഷ്ടം എന്ന് അവർ അറിയുന്നു... അത് ആ സഹോദരിമാർ തമ്മിൽ ചില പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അത് പിന്നീട് ഒരാളുടെ മരണത്തിന് കാരണം ആകുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...

ചാരു -ലത എന്നികഥാപാത്രങ്ങൾ ആയി പ്രിയാമണി എത്തിയ ചിത്രത്തിൽ രവി ആയി സ്‌കണ്ട അശോക് എത്തി... ശരണ്യ പൊൻവണ്ണാൻ ചരുവിന്റെയും ലതയുടെയുടെയും അമ്മ ആയി എത്തിയപ്പോൽ ഇവരെ കൂടാതെ സീത,ആർത്തി,സായി ശശി എന്നിവർ മറ്റു പ്രധാന കഥപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്....

മദൻ കർക്കയുടെ വരികൾക്ക് വിജയ് ആന്റണി ആണ്‌ ഗാനങ്ങൾക് ഈണമിട്ടത്...Sundar C Babu ആണ്‌ സംഗീതം...ഡോൺ മാക്സ് എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം എം വി പണീർസൽവം ആയിരുന്നു....

Global One Studios (Tamil),Dwarakish Chithra (Kannada) എന്നിവരുടെ ബന്നേറിൽ Dwarakish (Kannada),Ramesh Krishnamoorthy (Tamil) എന്നിവർ നിർമിച്ച ഈ ചിത്രം Sax പിക്ചർസ് ആണ്‌ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ്/പോസിറ്റീവ് റിവ്യൂസ് നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും മോശമില്ല വിജയം ആയിരുന്നു... 2nd South Indian International Movie Awards യിൽ മികച്ച നടിക്കുള്ള അവാർഡ് പ്രിയാമണി നേടിയ ഈ ചിത്രത്തിനെ ആസ്പദമാക്കി ഗീതാഞ്ജലി എന്നാ പേരിൽ ഒരു മലയാള ചിത്രവും വന്നിട്ടുണ്ട്.. കാണാത്തവർ കുറവായിരിക്കും എന്ന അറിയാം.. ഒരു നല്ല അനുഭവം...

No comments:

Post a Comment