Saturday, February 27, 2021

Love

 

"ഈ വർഷം ഞാൻ കണ്ട മികച്ച ചിത്രങ്ങളിൽ ഒന്ന് "

ലോക്കഡോൺ കാലത്ത് ഖാലിദ് റഹ്മാൻ കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള ബ്ലാക്ക് കോമഡി സൈക്കോളജിക്കൽ ത്രില്ലെർ ചിത്രത്തിൽ രാജീഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ഈ കാലത്തെ ദാമ്പത്യ ജീവിതെ ആസ്പദമാക്കി എടുത്ത ചിത്രം നടക്കുന്നത് ഒരു കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ ആണ്‌.. അവിടെ നമ്മൾ അനൂപ് -ദീപ്തി ദമ്പതികളെ പരിചയപ്പെടുന്നു... കുറച്ചു വർഷങ്ങൾ ആയി കല്യാണം കഴിഞ്ഞെങ്കിലും അവരുടെ ദാമ്പത്യം അത്ര സുഖകാരം അല്ല.. എന്നും വഴക് നടക്കുന്ന ആ വീട്ടിൽ പിന്നീട് ആ ദിവസം  നടക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കി മുന്പോട്ട് പോകുമ്പോൾ നമ്മൾ പ്രായക്ഷകരെയും ചിത്രം പിടിച്ചു ഇരുത്തുന്നുണ്ട്...

അനൂപ് ആയി ഷൈനും ദീപ്തി ആയി റേജിഷയും എത്തിയ ചിത്രത്തിൽ ഗോകുലൻ,സുധി കോപ്പ,ജോണി ആന്റണി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

നേഹ നായർ,എസ്‌ഖാൻ ഗാരി പെരിര എന്നിവർ ചേർന്ന് സംഗീതം നൽകിയ ചിത്രത്തിൽ ഛായാഗ്രഹണം ജിംഷി ഖാലിദ് ഉം എഡിറ്റിംഗ് നൗഫൽ അബ്ദുള്ള യും ആയിരുന്നു...

Aashiq Usman Productions ഇന്റെ ബന്നേറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച ഈ ചിത്രം Plan B Motion Pictures ആണ്‌ നിർമിച്ചത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ലോക്കഡോൺ സമയത്ത് കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ വെറും 23 ദിവസം കൊണ്ടാണ് തീർത്തത്...

ഒരു മികച്ച അനുഭവം... സൈക്കോളജിക്കൽ ചിത്രങ്ങൾ കുറവുള്ള മലയാള സിനിമയിലേക് ഒരു നല്ല സൈക്കോളജിക്കൽ ചിത്രം കൂടി എഴുതി ചേർക്കാം... Good attempt

No comments:

Post a Comment