"വൈയ് ദിസ് കൊലവെറി കൊലവെറി ഡി?"
ഐശ്വര്യ ആർ ധനുഷ് കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലെർ ചിത്രത്തിൽ ധനുഷ്, ശ്രുതി ഹസ്സൻ, എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് റാം - ജാൻവി ദമ്പതികളുടെ കഥയാണ്...അവരുടെ ഹൈ സ്കൂൾ പ്രണയം ഇപ്പൊ പടർന്നു പന്തലിച്ചു ഇപ്പൊ കല്യാണം വരെ കഴിഞ്ഞു നില്കുന്നു...പക്ഷെ ഒരു ദിനം പെട്ടന്ന് റാം ആത്മഹത്യ ചെയ്യുന്നതോടെ അതിന്റെ കാരണം അന്വേഷിച്ചു ജാൻവി നടത്തുന്ന യാത്രയും ആ യാത്രയിൽ അവൾ അറിയുന്ന ചില സത്യങ്ങളും ആണ് ചിത്രത്തിന്റെ ആധാരം....
റാം ആയി ധനുഷ് എത്തിയ ഈ ചിത്രത്തിൽ ജാൻവി ആയി ശ്രുതി ഹസ്സൻ എത്തി....പ്രഭു രാമിന്റെ അച്ഛൻ കഥാപാത്രം ചെയ്തപ്പോൾ ശിവകാർത്തികേയൻ കുമാരൻ എന്നാ കഥാപാത്രം ആയും, സുന്ദർ രാമു സെന്തിൽ എന്നാ കഥാപാത്രം ആയും ചിത്രത്തിൽ എത്തി...ഇവരെ കൂടാതെ ഭാനുപ്രിയ,രവി, രോഹിണി എന്നിവർ മറ്റു പ്രധന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
ധനുഷ്, ഐശ്വര്യ ധനുഷ് എന്നിവരുടെ വരികൾക് അനിരുദ്ധ് ഈണമിട്ട ഈ ചിത്രത്തിലെ ഗാനങ്ങൾ Sony Music India ആണ് വിതരണം നടത്തിയത്.. ഇതിലെ why this kolaveri എന്നാ ഗാനം ആ സമയം ലോകസിനിമയിൽ തന്നെ വലിയ ഓളം സൃഷ്‌ടിച്ച ഗാനം ആയിരുന്നു...
വേൽരാജ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റ എഡിറ്റിംഗ് കൊല ഭാസ്കർ ആയിരുന്നു.. ഗോപുരം ഫിലിംസിന്റെ ബന്നേറിൽ സംവിധായിക തന്നെ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂഉം ബോക്സ് ഓഫീസിൽ ആവറേജ് വിജയവും ആയി...
മൂന്ന് ഫിലിം ഫെയർ അവാർഡ് നേടിയ ഈ ചിത്രത്തെ തേടി 2nd South Indian International Movie Awards യിൽ ബെസ്റ്റ് ആക്ടർ, ലിറിക്‌സ്റ്റ്, പ്ലേബാക്ക് സിങ്ങർ എന്നിങ്ങനെ പല അവാർഡുകൾ നേടി...ഇതു കൂടാതെ 60th Filmfare Awards South,Asiavision Awards,Vijay Awards, എന്നിങ്ങനെ പല അവാർഡ് വേദികളിലും ചിത്രം പല നോമിനേഷൻസും അവാർഡുകളും നേടി... ഒരു നല്ല അനുഭവം...
വാൽകഷ്ണം :
"Why this kolaveri " എന്നാ ഗാനം തരംഗം ആയപ്പോൾ ധനുഷിനു അന്നത്തെ പ്രധാന മന്ത്രി മൻമോഹൻ സിംഗ് ഒരു ഗസ്റ്റ് ഓഫീസിൽ ഹോണോർ കൊടുതത് ആ സമയത്തെ വലിയ ഒരു വാർത്തയായിരുന്നു...
No comments:
Post a Comment