Saturday, February 27, 2021

Anji (telugu)

 

സത്യനന്ദ് കഥയെഴുതി കോടി രാമകൃഷ്ണൻ സംവിധാനം നിർവ്വഹിച്ച ഈ തെലുഗ് അഡ്വഞ്ചർ ഫാന്റസി ത്രില്ലർ ചിത്രം പറയുന്നത് അഞ്ജിയുടെ കഥയാണ്...

ഹിമാലയൻ ശ്രണുകളിൽ ഉള്ള ആത്‍മലിംഗതിനു 72 വർഷങ്ങൾ കൂടുമ്പോൾ ദിവ്യ ശക്തി പുറപ്പെടുവിക്കും... അതിൽ നിന്നും പുറപ്പെടുന്ന ദിവ്യ ശക്തി ഗംഗയെ ഭൂമിയിലേക് വരുത്തും എന്നും  ആ ജലം കുടിക്കുന്ന ആൾകാർ അമരരാത്വം നേടും എന്നാണ് പഴമക്കാർ പറയുന്നത്... അങ്ങനെ അതു എടുക്കാൻ വർഷങ്ങൾക് മുൻപ് ഭാട്ടിയയും സംഘവും ആദ്യം ശ്രമിച്ചു പരാജയപ്പെടുന്നു... ഇങ്ങു വർഷങ്ങൾക് ഇപ്പുറം ഒരു പ്രൊഫസ്സർ ഈ ആത്മലിംഗതിനെ കുറിച്ച് എഴുന്നതും അതു കട്ടെടുക്കാൻ ഭാട്ടിയ അയാളെ കൊല്ലാൻ തുണിയനത്തോടെ അയാൾ അതിനെ രക്ഷിക്കാൻ അദേഹത്തിന്റെ വിദ്യാർത്ഥിനി സ്വപ്നയെ ഏല്പിക്കുന്നതും അതു തേടിയുള്ള അവളുടെ യാത്ര ആഞ്ചിയുടെ അടുത്ത് എത്തിനോടെ നടക്കുന്ന സംഭവവികാസങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...

ആഞ്ചി ആയി ചിരഞ്ജീവി എത്തിയ ഈ ചിത്രത്തിൽ വീരേന്ദ്ര ഭാട്ടിയ എന്ന  വില്ലൻ കഥാപാത്രം ആയി ടിനു ആനന്ദ് എത്തി..സ്വപ്ന എന്ന കഥാപാത്രത്തെ നമ്രത ഷിറോദ്‌കർ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ നാഗേന്ദ്ര ബാബു, ബുപിന്ദർ സിംഗ്,രാജ്യലക്ഷ്മി എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Sirivennela Seetharama Sastry, Bhuvana Chandra, Bosubabu Siddey എന്നിവരുടെ വരികൾക് മണി ശർമ ആണ്‌ ഗാനങ്ങൾക് ഈണമിട്ടത്...Chota K. Naidu ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് K. V. Krishna Reddy നിർവഹിച്ചു....

M. S. Art Movies ഇന്റെ ബന്നേറിൽ Shyam Prasad Reddy നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയെങ്കിലും ഉയർന്ന ബഡ്ജറ്റ് കാരണം ബോക്സ് ഓഫീസിൽ പരാജയം ആയി...

2004 യിലെ National Film Award for Best Special Effects നേടിയ ഈ ചിത്രത്തെ തേടി Best Cinematographer, Best Makeup Artist എന്നി വിഭാഗങ്ങളിൽ നന്ദി അവാർഡും നേടുകയുണ്ടായി... ചിത്രത്തിന്റെ ഒരു മലയാളം പതിപ്പ് ടെലെഗ്രാമിലും ഒരു തമിഴ് പതിപ്പ് യൂട്യുബിലും കിട്ടും... കാണാത്തവർ ഉണ്ടേൽ തീർച്ചയായും ഒരു കണ്ട്‌ നോക്കൂ... ഇറങ്ങിയ സമയം വെച്ച് നോക്കുമ്പോൾ ഒരു മാസ്റ്റർപീസ് എന്ന് പറയാവുന്ന ഐറ്റം.. Great work.. ശരിക്കും ഭാരത്തിന്റെ ഇന്ത്യന ജോൺസ് തന്നെ...

No comments:

Post a Comment