Jang Jae-hyun ഇന്റെ 12th Assistant Deacon എന്ന പുസ്തകത്തെ ആധാരമാക്കി കഥാകൃത് തന്നെ തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ കൊറിയൻ സൂപ്പർനാച്ചുറൽ മിസ്ട്രി ത്രില്ലെർ ചിത്രം പറയുനത് രണ്ട് പുരോഹിതന്മാരുടെ കഥയാണ്...
ചിത്രം സഞ്ചരിക്കുന്നത് ഫാദർ കിംമും അദേഹത്തിന്റെ ശെമ്മാച്ചന്‍ choi യിലൂടെയും ആണ്...തന്റെ പള്ളി പരിധിക് ഉള്ളിൽ ജീവിക്കുന്ന ഒരു young-shin എന്ന പെൺകുട്ടിയിൽ പ്രവേശിക്കുന്ന ഒരു ദുഷ്ട ശക്തിയെ നിഗ്രഹിക്കാൻ exorcism ചെയ്യാൻ ഇറങ്ങിപുറപ്പെടുന്ന അവർ നേരിടേണ്ടി വരുന്ന പ്രശ്ങ്ങളും അതു അവരെ എത്തിക്കുന്ന ഭീകരന്തിരിക്ഷവും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Father Kim ആയി Kim Yoon-seok എത്തിയ ചിത്രത്തിൽ Deacon Choi ആയി Gang Dong-won എത്തി..Young-shin എന്ന കഥാപാത്രത്തെ Park So-dam ചെയ്തപ്പോൾ മുഖ്യ പുരോഹിതൻ ആയി Kim Eui-sung ആണ് വേഷമിട്ടത്...
Kim Tae-seong സംഗീതം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Shin Min-kyung ഉം ഛായാഗ്രഹണം Go Nak-sun ഉം ആയിരുന്നു...Zip Cinema യുടെ ബന്നേറിൽ Baek Ji-sun,Song Dae-chan,Oh Hyo-jin,Lee Yoo-jin എന്നിവർ നിർമിച്ച ഈ ചിത്രം CJ എന്റർടൈൻമെന്റ് ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം കൊറിയൻ ബോക്സ് ഓഫീസിലും നല്ല വിജയം ആയി.... 16th Women in Film Korea awards,25th Buil Film Awards,7th KOFRA Film Awards,11th Max Movie Awards,21st Chunsa Film Art Awards,,52nd Baeksang Arts Awards,10th Asian Film Awards ,3rd Korean Film Producers Association Awards,37th Blue Dragon Film Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും മികച്ച അഭിപ്രായം നേടിയ ഈ ചിത്രത്തെ തേടി മികച്ച നടി, സപ്പോർട്ടിങ് നടി,സംവിധാനം, സംഗീതം,എഡിറ്റിംഗ് എന്നിങ്ങനെ പല അവാർഡുകളും നോമിനേഷനുകളും ലഭിക്കുകയുണ്ടായി...
ഹൊററോറിനെകാളും ഇമോഷണന് ചിത്രം കൂടുതൽ പ്രാധാന്യം കൊടുത്തതായി തോന്നിയ ഈ ചിത്രത്തിന്റെ ടെക്കനിക്കൽ വശങ്ങൾ എല്ലാം മികച്ചതായിരുന്നു... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണു.. ഒരു നല്ല ഹോർറോർ ചിത്രം... ഒന്ന് പേടിക്കാൻ ഉള്ളത് ഉണ്ട്
No comments:
Post a Comment