Saturday, January 11, 2020

Prassthanam(hindi)



ദേവ കട്ടയുടെ "പ്രസ്ത്ഥാനം" എന്നാ  പുസ്തകത്തിന്റെ/തെലുഗ് സിനിമയുടെ  ദൃശ്യാവിഷ്‌കാരം ആയ ഈ ഹിന്ദി പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ അദ്ദേഹം തന്നെ ആണ് തിരക്കഥ രചിച്ചു സംവിധാനം ചെയ്തത്....

ചിത്രം പറയുന്നത് ബൽദേവ് പ്രതാപ് സിംഗ് എന്നാ രാഷ്ട്രീയക്കാരന്റെ കഥയാണ്... വലിയ പ്രതാപശാലി ആയ അദ്ദേഹത്തിന് രാഷ്ട്രീയത്തിനു സ്വന്തം മകനെകാളും അദേഹത്തിന്റെ രണ്ടാം വളർത്തുമകനെനിൽ ആണ്  കൂടുതൽ ഭാവി കണ്ടതും അവനെ അതിൽ വലിയവൻ ആകാൻ അദ്ദേഹം ഇറങ്ങുന്നു.. പക്ഷെ അത് ഇഷ്ടമല്ലാത്ത ബൽദേവിന്റെ മകൻ ആ   കസേരയ്ക് വേണ്ടി നടത്തുന്ന പ്രശ്ങ്ങളും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

ബൽദേവ് ആയി സഞ്ജയ്‌ ദത് എത്തിയ ചിത്രത്തിൽ ബാദ്ഷാ എന്നാ ശക്തമായ വേഷത്തിൽ ജാക്കി ഷെറോഫ് എത്തുന്നു.. അലി ഫസൽ ആയുഷ്മാൻ എന്നാ ബൽദേവിന്റെ മകൻ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ മനീഷ കൊയ്‌രാള, ചങ്കി പണ്ടേ, സത്യജിത് ദുബെ എന്നിവർ മറ്റു പ്രധാനകഥപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..

Farhad Samji, Atique Allahabadi, Shekhar Astitwa, Yash Eshawari, Anurag Bhomia എന്നിവരുടെ വരികൾക്ക് Ankit Tiwari, Farhad Samji,  Vikram Montrose എന്നിവർ ഗാനങ്ങൾക് ഈണമിട്ടപ്പോൾ Mahesh Shankar ആമുഖം ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ കമ്പോസ് ചെയ്തത്... Zee Music Company ആണ് വിതരണം...

Ravi Yadav ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Ballu Saluja ആയിരുന്നു... Sanjay S Dutt Productions ഇന്റെ ബന്നേറിൽ Maanayata Dutt നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല റിവ്യൂ നേടിയപ്പോൾ ബോക്സ്‌ ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല.. തെലുഗ് കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കാം.. good one

No comments:

Post a Comment