Jane Austen ഇന്റെ Sense and Sensibility എന്നാ നോവലിനെ ആസ്പദമാക്കി Sujatha Rangarajan കഥയെഴുതി Rajiv Menon തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ തമിഴ് റൊമാന്റിക് ഡ്രാമ ചിത്രത്തിൽ അജിത്, മമ്മൂട്ടി, ഐശ്വര്യ റായ്,തബു, അബ്ബാസ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് കുറച്ചു പേരുടെ കഥയാണ്.. മേജർ ബാല എന്നാ ഒരു പഴയ പട്ടാളക്കാരനിൽ നിന്നും ആണ് ചിത്രം ആരംഭിക്കുന്നത്.. തമിഴ്നാട്ടിലെ കാരകുടി എന്നാ ഗ്രാമത്തിലെ ഒരു അമ്മയുടെയും അവരുടെ മൂന്ന് പെൺമക്കളുടെയും ജീവിതത്തിലേക്കു പിന്നീട് ചെന്ന് ഇറങ്ങുന്ന അവരുടെ ജീവിതം അവിടെ നിന്നും പട്ടണത്തിലേക്ക് പറിച്ചു നടേണ്ടി വരുന്നതും അതിനിടെ അവരുടെ ജീവിതത്തിലേക്കു മേജർഉം കൂടാതെ വേറെയും കുറെ ആൾക്കാരുടെ കടന്നു വരവ് നടത്തുന്ന മാറ്റങ്ങളും പ്രശ്ങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
മേജർ ബാല ആയി മമ്മൂക്ക എത്തിയപ്പോൾ പദ്മ എന്നാ അമ്മ കഥാപാത്രം ആയി ശ്രീവിദ്യയും അവരുടെ മക്കൾ സൗമ്യ, മീനാക്ഷി, കമല എന്നി കഥാപാത്രങ്ങൾ ആയി തബു, ഐശ്വര്യ റായ്, ശാമിലി എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി... ഇവരെ കൂടാതെ മനോഹർ എന്നാ കഥാപാത്രം ആയി അജിത്തും, ശ്രീകാന്ത് എന്നാ കഥാപാത്രം ആയി അബ്ബാസും എത്തി... ഇവരെ കൂടാതെ ഉണ്ണികൃഷ്ണൻ നമ്പൂതിരി, പൂജ ബത്ര, രഘുവരൻ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
വൈരമുത്തുവിന്റെ വരികൾക്ക് ഐ ആർ റഹ്മാൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ Sa Re Ga Ma ആണ് വിതരണം നടത്തിയത്... ഒരു Bharathiyar കവിത ഉള്ള ഇതിലെ ഗാനങ്ങൾ എല്ലാം ആ സമയം വലിയ ഹിറ്റ് ആയിരുന്നു.. കണ്ണാമ്മൂച്ചി, എന്നാ സൊല്ല പോഗിരായി, എന്നഗൈ എന്നത് കവിതൈ, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ടൈറ്റിൽ ട്രാക്ക് എല്ലാം ഇന്നും ജനമനസുകളിൽ ഉണ്ട്... ഇതിലെ തെലുഗ് ട്രാക്ക് Veturi Sundararama Murthy ആണ് എഴുതിയത്...
Ravi K. Chandran ഛായാഗ്രഹണം നടത്തിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Suresh Urs ആണ്... വി ക്രീയേഷന്സിന്റെ ബന്നേറിൽ Kalaipuli S. Thanu നിർമിച്ച ഈ ചിത്രം അവർ തന്നെ വിതരണം നടത്തിയത്...
2001 യിലെ National Film Awards യിൽ National Award for Male Playback Singer അവാർഡ് ശങ്കർ മഹാദേവന് നേടിക്കൊടുത്ത ഈ ചിത്രത്തെ തേടി Filmfare Award for Best Tamil Director, Filmfare Award for Best Tamil Film, Cinema Express Award for Best Film എന്നിങ്ങനെ പല അവാർഡുകളും തേടിയെത്തിട്ടുണ്ട്.. ഇത് കൂടാതെ Regus London Film Festival in November 2011, Washington Film Festival in April 2001, Locarno Film Festival in August 2002 , Tiburon International Film Festival in March 2004 എന്നിങ്ങനെ പല വേദികളിലും പ്രദര്ശിപ്പിക്കപ്പെടുകയും വലിയ ജനസമ്മതി നേടുകയും ചെയ്തിട്ടുണ്ട് ഈ ചിത്രം..
ക്രിട്ടിസിന്റെ ഇടയിൽ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയിരുന്നു.. തെലുഗിൽ Priyuraalu Pilichindi എന്നാ പേരിൽ ഡബ്ബ ചെയ്തു ഇറങ്ങിയ ഈ ചിത്രം എന്റെ പ്രിയ chitrangalil ആദ്യ സ്ഥാനത് ഉള്ള ചിത്രങ്ങളിൽ ഒന്ന് ആണ്.. കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണു.. ഒരു മികച്ച അനുഭവം

No comments:
Post a Comment