പുതുമുഖം Athiyan Athirai കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ഡ്രാമ ചിത്രത്തിൽ അട്ടകത്തി ദിനേശ്, അനാദി മുനിഷ്‌കാന്ത് രാംദോസ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..
ചിത്രം പറയുന്നത് സെൽവം അദേഹത്തിന്റെ കൂട്ടുകാരൻ പങ്ക്ചേർ എന്നിവരുടെ കഥയാണ്... ഭാഷ ഭായിയുടെ ഇരുമ്പ് ഫാക്ടറിയിൽ ജോലി നോക്കുന്ന അവൻ ചിട്ടു എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിലുമാണ്... അതിനിടെ അവരുടെ കയ്യിൽ രണ്ടാം ലോക മഹായുദ്ധത്തിൽ പൊട്ടാതെ പോയ ഒരു ബോംബ് കിട്ടുന്നതും ആദ്യം അത് ഒരു ബോംബ് ആണ് എന്ന് അറിയാത്തെയും പിന്നീട് അറിഞ്ഞും അവർ നടത്തുന്ന യാത്ര ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
സെൽവം ആയി ആട്ടകത്തി ദിനേശ് എത്തിയ ചിത്രത്തിൽ ചിട്ടു ആയി അനാദിയും എത്തി.. തന്യ എന്നാ മറ്റൊരു പ്രധാന കഥാപാത്രം ഋത്വികാ എത്തിയപ്പോൾ ജോൺ വിജയ്, ജി മാരിമുത്തു, മുനിശ്കാന്ത് എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Neelam Productions ഇന്റെ ബന്നേറിൽ Pa. Ranjith നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Kishore Kumar നിർവഹിച്ചപ്പോൾ Selva RK ആണ് ചിത്രത്തിന്റെ എഡിറ്റർ..
Umadevi, Muthuvel, Arivu എന്നിവരുടെ വരികൾക്ക് Tenma സംഗീതം നിർവഹിച്ച ഇതിലെ ഗാനങ്ങൾ Think Music ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല അഭിപ്രായവും പ്രകടനവും നടത്തി... ഒരു മികച്ച അനുഭവം...

No comments:
Post a Comment