Friday, January 3, 2020

Kaalidas(tamil)



ശ്രീ സെന്തിൽ കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ക്രൈം ഡ്രാമ ചിത്രത്തിൽ ഭരത്, ആൻ ശീതൾ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് കാളിദാസ് എന്നാ പോലീസ്‌കാരന്റെ കഥയാണ്... ഒരു നല്ല പോലീസ് ആയ അദേഹത്തിന്റെ കുടുംബ ജീവിതം പക്ഷെ അത്ര സുഖകരം അല്ല.... അതിനിടെ ആ നാട്ടിൽ കുറച്ചു സ്ത്രീകൾ കൊല്ലപെടുന്നതും അതിന്റെ അന്വേഷണം അവർക്കിടയിലെ അകലം കൂടാൻ തുടങ്ങുന്നതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...

കാളിദാസ് ആയി ഭരത് എത്തിയ ചിത്രത്തിൽ ആൻ ശീതൾ വിദ്യ ആയി എത്തി.. സുരേഷ് മേനോൻ ഏ സീ പി ആയപ്പോൾ ഇവരെ കൂടാതെ വേൽരാജ്, പ്രിയദർശനി എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Suresh Bala ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം Vishal Chandrasekhar ഉം എഡിറ്റിംഗ് Bhuvan Srinivasan ഉം നിർവഹിച്ചു... Leaping Horse Entertainment, Incredible Productions, Dina Studios എന്നിവരുടെ ബന്നേറിൽ V. Bhargavi, M. S. Sivanesan, Mani Dinakaran എന്നിവർ നിർമിച്ച ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും നല്ല പ്രകടനം നടത്തി...

No comments:

Post a Comment