Sunday, January 26, 2020

Butterfly on a wheel (english)


William Morrissey യുടെ കഥയ്ക്കും തിരക്കഥയ്ക്കും Mike Barker സംവിധാനം  ചെയ്ത ഈ British–Canadian mystery thriller ചിത്രത്തിന്റെ ടൈറ്റിൽ Alexander Pope ഇന്റെ "Epistle to Dr Arbuthnot" എന്നാ കവിതയിലെ "Who breaks a butterfly upon a wheel?" എന്നാ ചോദ്യത്തിൽ നിന്നും കടം എടുത്തതാണ്..

നീൽ രാണ്ടാൽ അദേഹത്തിന്റെ ഭാര്യ അബ്ബി എന്നിവരിൽ നിന്നും ആണ് ചിത്രം ആരംഭിക്കുന്നത്... ഒരു സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന അവര്ക് സോഫി എന്ന് പേരുള്ള ഒരു കൊച്ചു മോളും ഉണ്ട്... ഒരു ദിനം ജോലിക് ഇറങ്ങാൻ നേരം അവരുടെ വണ്ടിയിൽ എത്തുന്ന ടോം റെയ്ൻ എന്നാ ഒരു സൈക്കോ അവരുടെ മകളെ തട്ടിക്കൊണ്ടു പോയി വലിയ തുകയും അവരുടെ ജീവിതം താറുമാർ ആകാൻ തക്ക വണ്ണം ഉള്ള demands വെക്കുന്നതും കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

Neil Randall ആയി Gerard Butler എത്തിയ ചിത്രത്തിൽ Abby Randall ആയി Maria Bello യും Tom Ryan എന്നാ സൈകോ ആയി Pierce Brosnan ഉം എത്തി... ഇവരെ കൂടാതെ Callum Keith Rennie, Dustin Milligan, Claudette Mink എന്നിവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..

Robert Duncan സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Guy Bensley
Bill Sheppard എന്നിവർ ചേർന്നു ചെയ്തപ്പോൾ ഛായാഗ്രഹണം Ashley Rowe ആയിരുന്നു.. ഈ മൂന്ന് വിഭാഗവും ഒന്നിലൊന്നു അതിഗംഭീരം ആയിരുന്നു...

ഐക്കൺ പ്രൊഡക്ഷൻസ് ഇന്റെ ബന്നേറിൽ William Vince, William Morrissey, Pierce Brosnan എന്നിവർ നിർമിച്ച ഈ ചിത്രം Lions Gate Entertainment (US), Icon Entertainment (non-US), Freestyle Releasing എന്നിവർ ചേർന്നാണ്  വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം മലയാളത്തിൽ കോക്കടയിൽ എന്നാ പേരിലും തമിളിൽ അതിഥി എന്നാ പേരിലും പുനര്നിര്മിക്കപെട്ടു...

കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കണ്ടു നോക്കു.. ഒരു മികച്ച അനുഭവം..

വാൽകഷ്ണം:

"Who breaks a butterfly upon a wheel? "

No comments:

Post a Comment