"By the way, gentlemen നാളെതിനെ നിമ്മഗേ യാരത്തു വ്യത്യാസ ബർത്തത്തിതരല്ലേ എതിർമെഗാറത്തു..
ഓന്തു നീ അവനെ ബീട്ടി ആഗെ മുഞ്ചേ.. ഇനൊന്തു നീ അവനെ ബീറ്റി ആഗ്നാത്ര.. "
"യാർ അവരു "
" അവനെ ശ്രീമൻനാരായണ"
അങ്ങനെ ഞാൻ എന്റെ ആദ്യ കണ്ണട തീയേറ്റർ ചിത്രം കണ്ടിരിക്കുന്നു... അത് കണ്ണട സിനിമയിലെ എന്റെ ഏറ്റവും ഇഷ്ടപെട്ട നടൻ/ഡയറക്ടർ/തിരക്കഥാകൃത് അങ്ങനെ എല്ലാം ആയ രെക്ഷിത് ഷെട്ടി ആയതിൽ i am double happy...
അമരാവതി ഗ്രാമത്തിലെ 1980ഉകളിൽ കാണാതായ നിധി തേടിയുള്ള യാത്ര പറഞ്ഞു തന്ന ഈ fantasy adventure comedy സച്ചിൻ രവി ചിത്രത്തിന്റെ കഥയും തിരകഥയും Rakshith Shetty, Chandrajith Belliappa, Anirudh Kodg, Abhijith Mahesh, Nagarjuna, Abhilash എന്നിവർ ചേർന്നാണ് ഒരുക്കിയത്...
അമരാവതി ഗ്രാമത്തിലെ ആ പഴയ നിധി തേടി അവിടത്തെ രണ്ടു കള്ളന്മാർ/പ്രതാപശാലികൾ ആയ ജയരാമ-തൂക്കരാമ എന്നിവർ ഇറങ്ങുന്നന്നതും അതിനിടെ അവിടെ എത്തുന്ന പോലീസ് ഓഫീസർ ശ്രീമന്നാരായണ അവരെ മലർത്തി ആ നിധി തേടാൻ ആ നാട്ടുകാരെ സഹായിച്ചു അവരുടെ ശ്രീമൻനാരായണ ആവുന്നു എന്നൊക്കെയാണ് ചിത്രം നമ്മളോട് പറയുന്നത്....
ശ്രീമൻനാരായണ ആയി രെക്ഷിത് ഷെട്ടി എത്തിയ ചിത്രത്തിൽ ജയരാമ ആയി ബാലാജി മനോഹരും തൂക്കരാമ ആയി പ്രമോദ് ഷെട്ടിയും എത്തി... ലക്ഷ്മി എന്നാ ആ നാട്ടിലെ പെൺകുട്ടി ആയി ഷാനവി ശ്രീവസ്ഥവാ എത്തിയപ്പോൾ ഇവരെ കൂടാതെ ഋഷബ ഷെട്ടി, യോഗ്രത് ഭട്, മധുസൂദനൻ രോ എന്നിവർ cameo appearance സിലും കൂടാതെ വേറെയും കുറെ ഏറെ പേര് ചിത്രത്തിൽ ഉണ്ട്....
Nagarjuna Sharma യുടെ വരികൾക്ക് B. Ajaneesh Loknath, Charan Raj എന്നിവർ കണ്ണട വേർഷൻ ചെയ്തപ്പോൾ ഇവരെ കൂടാതെ Vivek തമിഴ് വേർഷൻഉം, Ramajogayya Sastry തെലുഗ് വേർഷൻഉം, Sudamsu മലയാളം വേർഷനും Irshad Kamil ഹിന്ദി വേർഷനിലും വരികൾ എഴുതി.... gaana ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...
Karm chawla ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് സംവിധായകൻ സച്ചിൻ രവി തന്നെ ആണ് നിർവഹിച്ചത്.... Shri Devi entertainers, Pushkar Films, Paramvah Studios എന്നിവരുടെ ബന്നേറിൽ HK Prakash
Pushkara Mallikarjunaiah എന്നിവർ നിർമിച്ച ഈ ചിത്രം Pushkar Films (Karnataka), Sandalwood Talkies (Worldwide), Sri Venkateswara Creations (Telangana & AP), Screen Scene Media Entertainment (Tamil Nadu), Mulakuppadam Films (Kerala) എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്......
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച അഭിപ്രായത്തോടെ മുന്നേറുന്നു...ഈ വർഷത്തെ എന്റെ ആദ്യ തിയേറ്റർ അനുഭവം ശരിക്കും കിടുക്കി... ഇനി മുതൽ എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്ന് തന്നെ ഈ രെക്ഷിത് ഷെട്ടി ചിത്രം...
വാൽകഷ്ണം :
ഈ ചിത്രത്തിന്റെ ഓരോ ഫ്രെയിംഉം ഒരു സ്ക്രീന്ഷോട്/വോൾപേപ്പർ ആക്കി വെക്കാം.. just amazing ones 😍😍

No comments:
Post a Comment