എല്ലാവർക്കും ഞാൻ കണ്ട സിനിമയുടെ പുതുവത്സരാശംസകൾ
അങ്ങനെ ഈ വർഷത്തെ ആദ്യ സിനിമ ഞാൻ കണ്ടു.. അതും തിയേറ്ററിൽ വച്ചു തന്നെ 😍😍
"ഇനി നീ ലൈസൻസ് എടുത്തിട്ട് വണ്ടി ഓടിചാൽ മതി "
സച്ചിയുടെ കഥയ്ക് ലാൽ jr. സംവിധാനം ചെയ്ത ഈ മലയാളം ആക്ഷൻ ഡ്രാമ ചിത്രം പറയുന്നത് ഒരു സൂപ്പർസ്റ്റാരും അദേഹത്തിന്റെ ഒരു ഫാനിന്റേയും കഥയാണ്...
കൊച്ചി കാക്കനാട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ കുരുവിള ജോസഫ് നാട്ടിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ ആയ ഹരീന്ദ്രന്റെ കടുത്ത ആരാധകൻ ആണ്... ഹരീന്ദ്രനെ കാണാനും ഒരു സെൽഫി എടുക്കാനും കൊതിച്ചു നിന്ന കുരുവിളയെ തേടി ഹരീന്ദ്രന് വരേണ്ടി വരുന്നതും പക്ഷെ അത് കുരുവിള ഹരീന്ദ്രൻ പോര് ആയി മാറുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
ഹരീന്ദ്രൻ ആയി രാജുവേട്ടൻ എത്തിയ ചിത്രത്തിൽ കുരുവിള ആയി സുരാജ് ഏട്ടനും ഞെട്ടിച്ചു... വീണ്ടും സുരാജ് ഏട്ടന്റെ മിന്നും പ്രകടനം.. ഹരീന്ദ്രന്റെ ഭാര്യ ഭാമ ആയി ദീപ്തി സതി എത്തിയപ്പോൾ കുരുവിളയുടെ ഭാര്യ എൽസ എന്നാ കഥാപാത്രം മിയയുടെ കയ്യിൽ ഭദ്രമായിരുന്നു... അധിഷ് പ്രാവിന്റെ ജിന്റോ, സൈജു കുറുപ്പിന്റെ ജോണി പെരിങ്ങോടൻ കൂടാതെ സുരേഷ് കൃഷ്ണയുടെ ഭദ്രൻ എന്നിവരും പ്രത്യേക പരാമർശം അർഹിക്കുന്നു.. സൈജു കുറുപ് സ്‌ക്രീനിൽ എപ്പോളെല്ലാം വന്നോ അപ്പോളെല്ലാം ചിരിയുടെ മാലപ്പടക്കം ആയിരുന്നു... ഇവരെ കൂടാതെ നന്ദു, ലാലു അലക്സ്, വിജയരാഘവൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Yakzan Gary Pereira, Neha Nair എന്നിവർ ചേർന്നു ചിട്ടപെടുത്തിയ ഇതിലെ ഗാനങ്ങൾ Magic Frames ആണ് വിതരണം നടത്തിയത്... Alex J. Pulickal ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Ratheesh Raj നിർവഹിക്കുന്നു...
Prithviraj Productions, Magic Frames എന്നിവരുടെ ബന്നേറിൽ Supriya Menon, Listin Stephen എന്നിവർ നിർമിച്ച ഈ ചിത്രം Magic Frames ആണ് വിതരണം നടത്തുന്നത്... ക്രിട്ടിസിൻറെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്തുന്നു...
ഒരു മികച്ച തിയേറ്റർ അനുഭവം. ഒരു ചെറിയ സ്ക്രിപ്റ്റ്/കോൺസെപ്റ് ഇന്റെ മികച്ച ദൃശ്യാവിഷ്‌കാരം...

No comments:
Post a Comment