"സീനിയർസിന്റെ ക്രൂരമായ റാഗ്ഗിങ്‌ലിൽ സമനില തെറ്റിയ അവൾ രണ്ടാഴ്ച അവിടത്തെ കുണ്ടനഹള്ളി ഹോസ്പിറ്റലിൽ ആയിരുന്നു..
അതായത് ഇവിടത്തെ കുതിരവട്ടം "
Sharis Mohammed, Jebin Joseph Antony എന്നിവരുടെ കഥയ്ക് ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ മലയാളം കോമഡി ഡ്രാമ ചിത്രത്തിൽ ബിജു മേനോൻ, അനശ്വര രാജൻ, അജു വര്ഗീസ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് മനോഹരന്റെ എന്നാ കല്യാണ ബ്രോക്കറുടെ കഥയാണ്... മുല്ലക്കര ഗ്രാമത്തിന്റെ എല്ലാം എല്ലാം ആയ മനോഹരന്റെ ജിവിത്തിലേക്ക് അശ്വതി-കുഞ്ഞുമോൻ എന്നി രണ്ടുപേർ എത്തുന്നതോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം..
മനോഹരൻ ആയി ബിജു മേനോൻ എത്തിയപ്പോൽ കുഞ്ഞുമോൻ ആയി അജു വര്ഗീസും അശ്വതി ആയി അനശ്വര രാജനും എത്തി.. ഇവരെ കൂടാതെ മനോജ് ഗിന്നസ്, സർജനോ ഖാലിദ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
സന്തോഷ് വർമ-ബി അജിത് കുമാർ എന്നിവരുടെ വരികൾക്ക് ബിജിപാൽ ഈണമിട്ട ഇതിലെ ഗാനങ്ങൾ മനോഹരമ മ്യൂസിക് ആണ് വിതരണം നടത്തിയത്.. Sadhik Kabir ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് E. S. Sooraj ആയിരുന്നു...
Central Pictures നിർമിച്ച വിതരണം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടുകയും ബോക്സ് ഓഫീസിൽ ആവറേജ് പ്രകടനം നടത്തുകയും ചെയ്തു.. ഒരു വട്ടം കണ്ടിരിക്കാം
"എല്ലാം മനോഹരമാവും"

No comments:
Post a Comment