"മനസ് നിറച് ഈ സ്ലീവാച്ചായൻ"
അജിത് പീറ്റർ തങ്കം കഥയെഴുതി നിസ്സാം ബഷീർ സംവിധാനം ചെയ്ത ഈ മലയാളം ഡ്രാമ കോമഡി ചിത്രത്തിൽ ആസിഫ് അലി, വീണ നന്ദകുമാർ, ഏലിയാമ്മ ജോയ് എന്നിവർ പ്രഥാകഥപാത്രങ്ങൾ ആയി എത്തി.... നമ്മളിൽ പലരും അറിയുന്ന/അറിയാത്ത ഒരു സംഭവത്തെ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഈ ചിത്രം ശ്രമിക്കുകയും അതിൽ വിജയച്ചിട്ടും ഉണ്ട് എന്നാണ് ചിത്രം കണ്ടപ്പോൾ എന്നിക് തോന്നിയത്....
ചിത്രം പറയുന്നത് സ്ലീവാച്ചായന്റെ കഥയാണ്... വീട്ടിലേ എല്ലാകാര്യങ്ങളും നോക്കി നടത്തുന്ന സ്ലീവാൻ സ്വന്തം പെങ്ങള്മാരുടെ ഒക്കെ കല്യാണം കഴിപ്പിച്ചു അയച്ചതിനു ശേഷം ഒരു കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു.... അങ്ങനെ അവൻ റിൻസി എന്നാ പെൺകുട്ടിയെ കണ്ടു കല്യാണം കഴിക്കുന്നതും പക്ഷെ ആ കല്യാണം കഴിയുന്നതോടെ അവരുടെ ഇടയിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...
സ്ലീവചൻ ആയി ആസിഫ് ഇക്ക ശെരിക്കും ഞെട്ടിച്ചപ്പോൾ വീണ നടകുമാറിന്റെ റിൻസി എന്നാ കഥാപാത്രവും മികച്ചതായിരുന്നു...ചിത്രത്തിൽ സ്ലീവിന്റെ അമ്മച്ചി ആയി ഏലിയാമ്മ ജോയും ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച്.... സ്ലീവാ-അമ്മച്ചി, സ്ലീവാ-റിൻസി എന്നി കോമ്പിനേഷൻ സീൻ എല്ലാം മികച്ചതായി തോന്നി....
വില്യം ഫ്രാൻസിസ് സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും ഛായാഗ്രഹണം അഭിലാഷ് ശങ്കറും നിർവഹിച്ചു... മാജിക് ഫ്രെയിംസിന്റെ ബന്നേറിൽ ലിൻസ്റ്റീൻ സ്റ്റീഫൻ നിർമിച്ച ഈ ചിത്രം ക്രിട്ടിസിntw ഇടയിൽ മികച്ച അഭിപ്രായം നേടിയപ്പോൾ ബോക്സ് ഓഫീസിലും നല്ല പ്രകടനം നടത്തി എന്നാണ് അറിവ്.... ഒരു നല്ല അനുഭവം...

No comments:
Post a Comment