S. L. Puram Jayasurya കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ ദിലീപ്, അർജുൻ, അഞ്ജു കുറിയൻ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..
ചിത്രം പറയുനത് ഡാനിയേൽ അലക്സാണ്ടർ എന്നാ പോലീസ് ഓഫീസറുടെ കഥയാണ്.. ഹോം മിനിസ്റ്ററുടെ ആയിരത്തെഴുനൂറ് കോടി കള്ളപ്പണം കട്ട കേസുമായി ബന്ധെപെട്ടു അന്വേഷണം ആരംഭിക്കുന്ന ഡാനിയേലിനു ജാക്ക് എന്നാ ബിസിനസ്സ്മാൻ ആണ് അതിനു കാരണക്കാരൻ എന്ന് മനസിലാക്കുകയും പിന്നീട ജാക്ക്-ഡാനിയേൽ എന്നിവർ തമ്മിൽ ഉള്ള ഒരു cat and mouse കഥയാണ് ചിത്രം പറയുന്നത്...
ജാക്ക് ആയി ദിലീപ് എത്തിയപ്പോൾ ഡാനിയേൽ ആയി അർജുനും എത്തി... ഹോം മിനിസ്റ്റർ കൊയപ്പറമ്പൻ എന്നാ കഥാപാത്രം ആയി ഇന്നസെന്റ് എത്തിയപ്പോൾ അഞ്ജു കുര്യൻ സുസ്മിത എന്നാ കഥാപാത്രം ആയും എത്തി... ഇവരെ കൂടാതെ സൈജു കുറുപ്, അശോകൻ, ദേവൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു... സൈജു-അശോകൻ കോമ്പിനേഷൻ കിക്കിടു...
ഷാൻ റഹ്മാൻ സംഗീതം നൽകിയ ചിത്രത്തിന്റെ ബി ജി എം ഗോപി സുന്ദരി ആയിരുന്നു... Sivakumar Vijayan ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Johnkutty ആണ്...
Thameens Films ഇന്റെ ബന്നേറിൽ Shibu Thameens നിർമിച്ച ചിത്രം Thameens Release ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിലും പരാജയം ആയി എന്നാണ് അറിവ്.. വെറുതെ ഒരു വട്ടം വേണേൽ കാണാം

No comments:
Post a Comment