Saturday, January 11, 2020

Aruvam (tamil)


സായി ശേഖർ കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് സൂപ്പർനാച്യുറൽ ഹോർറോർ ത്രില്ല്‌ർ ചിത്രത്തിൽ സിദ്ധാർഥ് -കാതറീൻ തെരേസ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ജ്യോതിയുടെ കഥയാണ്.. മണം അറിയാൻ കഴിവില്ലാത്ത അവളുടെ  ജീവിതത്തിലേക്കു ജഗന്നാഥൻ എന്നാ ഫുഡ്‌ ഇൻസ്‌പെക്ടർ കടന്നു വരികയും അവർ തമ്മിൽ ഇഷ്ടത്തിൽ ആകുകയും ചെയ്യുന്നു.. പക്ഷെ ഭക്ഷണത്തിൽ മായം ചെറുക്കുന്നവരെ വെളിച്ചത് കൊണ്ടുവരാൻ ജഗൻ ഇറങ്ങുന്നതോട് അവനു കൂടുതൽ ശത്രുക്കൾ വരികയും അവനെ അവർ ഇല്ലാതാകുകയും ചെയ്യുന്നതോട് കുടി ജ്യോതിയിലുടെ അവന്റെ അവരെ ഇല്ലാതാകാൻ ഇറങ്ങിപുറപ്പെടുന്നതാണ് കഥാസാരം..

ജ്യോതി ആയി കാതറീൻ തെരേസ എത്തിയ ചിത്രത്തിൽ ജഗൻ ആയി സിദ്ധാർഥ് എത്തി... വിക്രം ജയരാജ്‌ എന്നാ മറ്റൊരു കഥപാത്രം ആയി കബീർ ദുഹാൻ സിംഗ് എത്തിയപ്പോൾ ഇവരെ കൂടാതെ സ്റ്റണ്ട് സിൽവ, മധുസൂദനൻ രോ, ആടുകളം നരേൻ, മനോബല എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Madhan Karky, Thamarai എന്നിവരുടെ വരികൾക്ക് S. Thaman ഈണമിട്ട ഇതിലെ ഗാനങ്ങൾ Muzik247 ആണ് വിതരണം നടത്തിയത്... N. K. Ekambaram ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ Praveen K. L. ആണ് എഡിറ്റർ...

Trident Arts ഇന്റെ ബന്നേറിൽ R. Soundarya, Deepa Iyer എന്നിവർ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് /ആവറേജ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫിസിളും വലിയ ചലനം സൃഷ്ടിചില്ല.. വേണേൽ ഒന്ന് കണ്ടു നോകാം

No comments:

Post a Comment