Sunday, January 26, 2020

Kamala



രഞ്ജിത്ത് ശങ്കർ കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം ത്രില്ലെർ Dreams N Beyond ഇന്റെ ബന്നേറിൽ അദ്ദേഹം തന്നെ ആണ് നിർമിച്ചത്...

സഫർ എന്നാ റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ 36 മണിക്കൂറത്തെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.. അരിക്കണ്ണി എന്ന് സ്ഥലത്ത് സ്ഥല കച്ചവടം ചെയ്യാൻ എത്തുന്ന സഫർ അവിടെ വച്ചു അവന്റെ അവൻ കാണാത്ത പെൺകുട്ടിയായ കമല എന്നാ പെൺകുട്ടിയെ കണ്ടുമുട്ടുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭാവങ്ങളും ആണ് ചിത്രം പറയുന്നത്...

സഫർ ആയി അജു വര്ഗീസ് എത്തിയ ചിത്രത്തിൽ കമല എന്നാ ടൈറ്റിൽ കഥാപാത്രത്തെ റൂഹാനി ശർമ അവതരിപ്പിച്ചു.. സുനിൽ സുഖദ പാപ്പച്ചൻ എന്നാ കഥാപാത്രം ആയി എത്തിയപ്പോൾ അനൂപ് മേനോനും ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു...

Shehnad Jalal ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ്  Adhil N. Asharaf ഉം സംഗീതം  Madhusoodanan Anand ഉം ആയിരുന്നു... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ പക്ഷെ വിജയിച്ചില്ല... പഴ്സണലി ആദ്യമൊക്കെ മികച്ച രീതിയിൽ എടുത്ത ചിത്രം അവസാനം കൈവിട്ടു പോയ പോലെയാണ് തോന്നിയത്.. ഒരു വട്ടം കണ്ടു മറക്കാം

No comments:

Post a Comment