Tuesday, January 7, 2020

Ghost Stories(hindi)



Karan Johar, Dibakar Banerjee, Zoya Akhtar, Isha Luthra, Avinash Sampath എന്നിവർ കഥയും തിരക്കഥയും രചിച്ചു Karan Johar, Dibakar Banerjee, Zoya Akhtar, Anurag Kashyap എന്നിവർ സംവിധാനം നിർവഹിച്ച ഈ Hindi anthology horror ചിത്രത്തിൽ നാല്‌ കഥകൾ ആണ് ഉള്ളത്..

ആദ്യ കഥ സമീറ എന്നാ നഴ്‌സിന്റെ ആണ്.. മാലിക് എന്നാ വൃദ്ധയുടെ സംരക്ഷണത്തിന് എത്തുന്ന സമീറയുടെ ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവും പിന്നീട് ആ വീട്ടിൽ നടക്കുന്ന പേടിപ്പെടുത്തുന്ന സംഭവനങ്ങളുടെയും കഥ പറഞ്ഞ ചിത്രം സോയ അക്തർ ആണ് സംവിധാനം ചെയ്തത്...

രണ്ടാം കഥ അനുരാഗ കശ്യപ് ആണ് സംവിധാനം ചെയ്തത്.. നേഹ എന്നാ ഗർഭിണിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലേക് വിരൽ ചൂണ്ടുന്ന ചിത്രം അവരുടെ  വീട്ടിൽ നടക്കുന്ന പേടിപ്പെടുത്തുന്ന സംഭവനങ്ങൾ ആണ് നമ്മളോട് പറയുന്നത്...

മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്തത് ദിബാകർ ബാനർജി ആണ്.. ബീസ്-ഖര എന്നാ ചെറുപട്ടണത്തിൽ എത്തുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്.. അവിടെ ഒരു വിജനമായ പട്ടണം കാണുന്ന അദ്ദേഹത്തെ രണ്ടു കുട്ടികൾ രക്ഷിക്കുന്നതും അവരിലൂടെ ആ നാട്ടിൽ നടന്ന ഒരു സോമ്പി-അറ്റാക്ക് പോലത്തെ സംഭവത്തെ കുറിച്ച് പറയുകയും അതിനോട്‌ അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം ...

കരൺ ജോഹർ സംവിധാനം ചെയ്ത നാലാം ചിത്രം പറയുന്നത് ഇരയുടെ കഥയാണ്.. ധ്രുവ് എന്ന പയ്യനനെ  കല്യാണം കഴിച്ചു അവന്റെ വീട്ടിൽ എത്തുന്ന ഇര അവിടെ വച്ചു ധ്രുവിനു മരിച്ചു പോയ മുത്തശ്ശിയോട് ഉള്ള അവന്റെ ഇഷ്ടം മനസിലാകുന്നു.. പക്ഷെ അത് അതിരു കടക്കുനതോട് അവൾ അവനെ മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള വ്യത്യാസം മനസിലാക്കികൊടുക്കാൻ ഇറങ്ങുന്നതും അവിടെ ആ വീട്ടിൽ പിന്നെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

സമീറ ആയി ജാഹ്നവി കപൂർ, നേഹ ആയി ശോഭിത ധുപാലിയേ, പേരില്ല ആളായി സുക്ൻത് ഗോയൽ പിന്നേ ഇര ആയി മൃണാൾ താക്കൂർ എന്നിവർ എത്തിയ ഈ ചിത്രങ്ങളിൽ ഇവരെ കൂടാതെ സുരേഖ സുഖ്‌രി, വിജയ് വർമ, സക്രിയ ബൻസ്, ആദിത്യ ഷെട്ടി, അമീത് പരദേശി, അവിനാഷ് തിവാരി എന്നിവർ മറ്റു സപ്പോർട്ടിങ് ആക്ടര്സ് ആയി ചിത്രങ്ങളിൽ എത്തി...

Sylvester Fonseca, Tanay Satam, Kamaljeet Negi, Manu Anand, Mitesh Mirchandani, Ranjan Palit എന്നിവർ ചേർന്നു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം 
Benedict Taylor ഉം എഡിറ്റിംഗ്   Nitin Baid ഉം നിർവഹിച്ചു..

RSVP Movies, Flying Unicorn Entertainment എന്നിവരുടെ ബന്നേറിൽ Ronnie Screwvala, Ashi Dua, Sanaullah എന്നിവർ നിർമിച്ച ഈ ചിത്രം Netflix ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ഒരു വട്ടം കണ്ടു മറക്കാം... ഒരു ഗുഡ് അറ്റംപ്റ്...

No comments:

Post a Comment