Sunday, January 26, 2020

Hero(tamil)



"യാതനയോ പേര് എങ്കിട്ടെ സൂപ്പർഹീറോ എന്നാ ഒരുത്തൻ കേടായത് എന്ന് സൊള്ളിയിരിക്കാങ്കെ.. ആണ നാൻ ഇപ്പൊ സൊള്ളരെ.. സ്വയമാ സെന്തിക്ക തെറിഞവൻ താൻ സൂപ്പർഹീറോ"

P. S. Mithran, M. R. Pon Parthiban, Savari Muthu, Antony Bhagyaraj എന്നിവരുടെ കഥയ്ക് p.s മിത്രൻ  സംവിധാനം ചെയ്ത ഈ തമിഴ് സൂപ്പർഹീറോ ചിത്രത്തിൽ ശിവകാർത്തികേയൻ, അർജുൻ, അഭയ് ഡിയോൾ, കല്യാണി പ്രിയദർശൻ എന്നിവർ എന്നിവർ പ്രഥാകഥപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ശക്തിവേൽ എന്നാ ശക്തിയുടെ കഥയാണ്.. ശക്തിമാനെ പോലെ സൂപ്പർഹീറോ ആവാൻ കൊതിച്ച ശക്തിയുടെ ജീവിതം പക്ഷെ നാട്ടിലെ എഡ്യൂക്കേഷൻ സിസ്റ്റത്താൽ താറുമാര് ആകുകയും പക്ഷെ അതോടെ അവൻ certificate forgery ചെയ്യാൻ ഇറങ്ങിപുറപ്പെടുകയും ചെയ്യുന്നു.. പക്ഷെ അവൻ അറിയുന്ന ഒരു പെൺകുട്ടി അവന്റെ മുൻപിൽ വച്ചു ജീവിതം ഒടുക്കുകയും അവളെ സഹായിച്ച സത്യമൂർത്തി എന്നാ അദ്ധ്യാപകനെയും അദ്ദേഹത്തെ തീർക്കാൻ ഇറങ്ങുന്ന മഹാദേവ് എന്നാ ഒരു cooperate മുതലാളി വരുന്നതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.....

ശക്തി ആയി ശിവകർത്തിയെൻ എത്തിയ ചിത്രത്തിൽ സത്യമൂർത്തി ആയി അർജുനും മഹാദേവ് ആയി അഭയ് ഡിയോളും എത്തി... കല്യാണി പ്രിയദർശൻ മീര ആയി എത്തിയപ്പോൾ ഇവരെ കൂടാതെ റോബോ ശങ്കർ, ഇവാന, പ്രേം എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

Pa. Vijay, G. Rokesh, Abby Simone,  MC Sanna എന്നിവരുടെ വരികൾക്ക് Yuvan Shankar Raja ഈണമിട്ട ഇതിലെ ഗാനങ്ങൾ Lahari Music, T-Series എന്നിവർ ആണ് വിതരണം നടത്തിയത്..ചിത്രത്തിൽ  George C. Williams ഛായാഗ്രഹണവും Ruben എഡിറ്റിംഗും നിർവഹിച്ചു...

KJR Studios ഇന്റെ ബന്നേറിൽ Kotapadi J. Rajesh നിർമിച്ച ഈ ചിത്രം അവരും Horizon Studio ഉം, AP International, Home Screen Entertainment എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തി... ഒരു വട്ടം കണ്ടിരിക്കാം...ഒരു നല്ല അനുഭവം...

വാൽകഷ്ണം:
"ഉങ്ക പസങ്ങളുടെ മാത്‍സ് നോട്ടെ പാതിരിപീങ്ങേ, ടെസ്റ്റ്‌ നോട്ട് പാതിരിപീങ്ങേ അവങ്കെ മാർക്ക്‌ ഷീറ്റ്, എക്സാം പേപ്പർ എല്ലാമേ പാതിരിപീങ്ങേ... ആണ എനികാവത് അവങ്കെ റഫ് നോട്ട് എടുത്തു പാതിരികീങള? അതിൽ ഒളിഞ്ഞിരിക് സാർ അവൻ തന്നമേ.. അതിൽ ഒളിഞ്ഞിരിക് സാർ അവൻ കനവ്.. പഠിച്ചു മുടിച്ചു അന്ത റഫ് നോട്ട് കുപ്പത്തൊട്ടിയിൽ പോടുമ്പോത് അവൻ കനവ് അന്ത കുപ്പായക്ക് പോയിരുത് സാർ... ദയവു സെയ്ത് ഉൻ പസങ്ങളുടെ റഫ് നോട്ട് എടുത്ത് പാറിങ്കെ.. അപ്പൊ താ അവൻ യാരെന്നു ഉങ്കൾക്കേ തെരിയും.. "

No comments:

Post a Comment