Sunday, January 26, 2020

Anjaam paathira



" ഇന്ന് രാത്രി ശരിക്കും ഉറങ്ങിക്കോളൂ സീസർ.. ഉടൻ തന്നെ നിങ്ങൾക് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും.. your sleepless night start coming.. മറ്റാർക്കും വേല ചെയ്യാൻ പറ്റാത്ത, അവർ മാത്രം വേല ചെയ്യുന്ന ആ രാത്രി ദിനങ്ങൾ വരികയാണ്.. your sleepless nights are coming.. "

മിഥുൻ മാനുൽ തോമസ് കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം ക്രൈം ത്രില്ലെർ ചിത്രം പറയുന്നതും ആ ഉറക്കമില്ല രാത്രികളുടെ കഥയാണ്...

കൊച്ചി നഗരത്തിലെ ഒരു സൈക്കോളജിസ്റ് ആയ അൻവർ ഹുസൈൻ ഭാര്യ ഫാത്തിമയും മകൾക്കും ഒപ്പം ആണ് താമസം... സൈക്കോളജിയെ കൂടാതെ ക്രിമിനോളജിയിലും താല്പര്യം ഉള്ള അൻവർ ഇടയ്ക്കൊക്കെ സുഹൃത് അനിൽ വഴി ചില കേസുകളിൽ ഇടപെടാറുണ്ട്... അതിനിടെ അനിൽ വഴി എത്തിയ ഒരു കേസിനു പുറകെ അന്വറിനു പോകേണ്ടി വരുന്നതും അതിന്റെ ഭാഗമായി അദ്ദേഹവും അദേഹത്തിന്റെ ടീമും നേരിടേണ്ടി വരുന്ന പ്രശ്ങ്ങൽ ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

അൻവർ ആയി ചാക്കോച്ചൻ തകർത്താടിയപ്പോൾ അദ്ദേഹത്തിന്റെ ഡയലോഗിനെകാളും കണ്ണുകളും മുഖവും ആണ് നമ്മളോട് കൂടുതൽ സംവദിച്ചത്... പിന്നെ ഉണ്ണിമായ പ്രസാദ്...ഡി സീ പീ കാതറീൻ മരിയ എന്നാ കഥാപാത്രം ആയി എത്തി ശരിക്കും എന്നെ അദ്‌ഭുടപെടുത്തി... ഒരു പോലീസ് ഓഫീസർ നേരിടേണ്ടി വരുന്ന പ്രശ്ങ്ങളും അതിനേ തരണം ചെയ്യാൻ അവര്ക് അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്ഷങ്ങളും ശരിക്കും അവർ മികച രീതിയിൽ ചെയ്തു... പിന്നെ ഇന്ദ്രൻസേട്ടന്റെ റിപ്പേർ രവി... സുരാജ് ഏട്ടന് ആക്ഷൻ ഹീറോ ബിജുവിലെ ആ കഥാപാത്രം ആണ് ബ്രേക്ക്‌ ആയതെങ്കിൽ ഉറപ്പിച്ചോളു ഇതിലെ വെറും രണ്ടു സീനിൽ മാത്രം എത്തിയ റിപ്പേർ രവി അദ്ദേഹത്തിന്റെ അഭിനമികവിന്റെ പൊൻതൂവൽ ആകും.. അദേഹത്തിന്റെ.. വേണ്ട അത് ചിലപ്പോൾ സ്പോയ്ലർ ആകാൻ ചാൻസ് ഉണ്ട്... പിന്നെ ശ്രീനാഥ് ഭാസിയുടെ  ആൻഡ്രൂ.. ഒരു കോമഡി റോളിൽ തുടങ്ങി പിന്നീട് തന്റെ ഈഗോയെക്  മങ്ങൽ ഏറ്റപ്പോൾ അദ്ദേഹം മാറുന്ന സീൻ ഒകെ മികച്ചതായിരുന്നു.. ഇവരെ കൂടാതെ ജാഫർ ഇടുക്കി, ഹരികൃഷ്ണൻ, സുധീശേട്ടൻ പിന്നെ ചെറുതും വലുതും ആയി എത്തിയ എല്ലാരും അവരുടെ റോൾ അതിഗംഭീരം ആക്കി....

സുഷിന് ശ്യാം സംഗീതം/ബി ജി എം നൽകിയ ചിത്രത്തിൽ കൊച്ചിയുടെ രാത്രികാലങ്ങളുടെ ഭീതി ഒപ്പിയെടുത്ത ഷൈജു ഖാലിദും അതിനേ ഏറ്റവും പെർഫെക്ഷനോടെ എഡിറ്റ്‌ ചെയ്ത സൈജു ശ്രീധരനും എന്റെ ബിഗ് സല്യൂട്ട്.. ഈ മൂന്ന് വിഭാഗങ്ങൾ ഈ ചിത്രത്തിനു നൽകിയ സംഭാവന പറഞ്ഞു തരാൻ പറ്റില്ല.. അത് അനുഭവിക്കേണ്ട ഒന്ന് തന്നെ......

Ashiq Usman Productions, Manual Movie Makers എന്നിവരുടെ ബന്നേറിൽ Ashiq Usman നിർമിച്ച ഈ ചിത്രം Central Pictures ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ചിത്രം ഈ വർഷത്തെ വലിയ വിജയം ആവട്ടെ... Must watch in theaters....

A perfect seat edge thriller in malayalam after drishyam

വാൽക്ഷണം:
Mr.മിഥുൻ മാനുൽ തോമസ് എവിടെയായിരുന്നു ഇത്രേം കാലം?????

No comments:

Post a Comment