Friday, January 10, 2020

Krasue: Inhuman kiss (thai)



Sitisiri Mongkolsiri യുടെ കഥയ്ക് Chukiat Sakveerakul തിരക്കഥ രചിച്ചു കഥാകൃത് Sitisiri Mongkolsiri തന്നെ സംവിധാനം ചെയ്ത ഈ തായ് ഹോർറോർ ചിത്രം പറയുന്നത് സായി എന്നാ പെൺകുട്ടിയുടെ കഥയാണ്...

തായ്‌ലൻഡിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്ന സായ് ഒരു ശാപം കാരണം  രാത്രികാലങ്ങളിൽ അവൾ krasue
എന്നാ പ്രേതം ആയി മാറി ആൾക്കാരെയും പക്ഷി മൃഗങ്ങളെയും കൊന്നു തിന്നാൻ തുടങ്ങുകയും ചെയ്യുന്നു... അതിനെ പിടിക്കാൻ നാട്ടുകാർ ഇറങ്ങുപുറപ്പെടുന്നാ ആ സമയത്ത് അവൾ ആരാണ് എന്നാ സത്യം നോയ് എന്നാ അവളുടെ പഴയ കളിക്കൂട്ടുകാരൻ അറിയാൻ ഇടവരികയും അവൻ അവളെ സഹായിക്കാൻ ഇറങ്ങുന്നതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Phantira Pipityakorn സായി എന്നാ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ നോയ് ആയി Oabnithi Wiwattanawarang എത്തി... Jerd, Tad എന്നി മറ്റു രണ്ടു കഥാപാത്രങ്ങൾ ആയി Sapol Assawamunkong, Surasak Wongthai എന്നിവർ എത്തി...

Chatchai Pongprapaphan സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Manussa Vorasingha, Abhisit Wongwaitrakarn എന്നിവരും ഛായാഗ്രഹണം Pithai Smithsuth ഉം നിർവഹിച്ചു... CJ Major Entertainment, M Pictures,  Transformation Films എന്നിവരുടെ ബന്നേറിൽ Meo Boontamcharoen, Sangar Chatchairungruang, Yeonu Choi, Utai Khunmkong, Sirisak Koshpasharin, Pornchai Wongsriudomporn എന്നിവർ നിർമിച്ച ചിത്രം 92nd Academy Awards യിലെ തായ്‌ലൻഡ്ന്റെ Best International Feature Film ഇലേക്കുള്ള ഒഫീഷ്യൽ എൻട്രി ആയിരുന്നു പക്ഷെ നോമിനേറ്റ് ചെയ്യപ്പെട്ടില്ല...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ വിജയം ആയിരുന്നു... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണു.. ഒരു മികച്ച അനുഭവം...

No comments:

Post a Comment