സ്വന്തം ജീവിതത്തിൽ നടന്ന പല സംഭവങ്ങളെയും കോർത്തിണക്കി Lars von Trier കഥയെഴുതി സംവിധാനം ചെയ്ത ഈ English-language Danish experimental psychological horror ചിത്രത്തിൽ Willem Dafoe-Charlotte Gainsbourg എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു..
ഒരു സെക്സിൽ നിന്നും ആണ് ചിത്രം തുടങ്ങുന്നത്.. അവർ അത് നടത്തുമ്പോൾ അവരുടെ മകൻ അപ്പുറത്തെ മുറിയിൽ നിന്നും വീണു മരിക്കുന്നതും അതോടെ ഷി atypical grief ഇലേക്ക് വഴുതി വീഴുകയും ചെയ്യുന്നു.... അവളെ ശുശ്രൂഷിക്കാൻ ഹി ഒരു സ്യ്ക്കോതെറാപ്പി സെഷൻ വെക്കുന്നതും അതിനിന്റെ ബാക്കിയായി നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത്...
നാലു പ്രോലോഗ്സും ഒരു എപിലോഗും ആയും അഞ്ചു ചാപ്‌റ്റേഴ്‌സ് ഉള്ള ഈ ചിത്രം പക്ഷെ കണ്ടിരിക്കാൻ നല്ല മനക്കട്ടി വേണം....
Anthony Dod Mantle ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Anders Refn, Åsa Mossberg എന്നിവരും ഛായാഗ്രഹണം Anthony Dod Mantle ഉം നിർവഹിച്ചു.... depression- anxiety എന്നിവ പ്രധാന തീം ആക്കി എടുത്ത ഈ ചിത്രത്തിന്റെ പ്രീമിയർ 2009 Cannes Film Festival യിൽ ആയിരുന്നു... അവിടെ ഈ ചിത്രത്തിന് Best Actress അവാർഡും നേടിക്കൊടുത്തു...
von Trier യുടെ ഡിപ്രെഷൻ ട്രിയൽജിയിലെ ആദ്യ ചിത്രം ആയ ഈ ചിത്രത്തിന് Melancholia, Nymphomaniac എന്നിങ്ങനെ വേറെയും രണ്ടു ഭാഗങ്ങൾ ഉണ്ട്... ഇത് കൂടാതെ മികച്ച ഡാനിഷ് ചിത്രത്തിന്റെ Robert Award ഉം The Nordic Council Film Prize യിലെ best Nordic ചിത്രമായും കൂടാതെ European Film Award യിലെ മികച്ച ഛായാഗ്രഹണ അവാർഡും നേടി.....
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല... Zentropa Entertainments[1], arte France Cinéma, Canal+, Danmarks Radio, Film i Väst, Svenska Filminstitutet, Sveriges Television, ZDF എന്നിവരുടെ ബന്നേറിൽ Meta Louise Foldager നിർമിച്ച ഈ ചിത്രം Nordisk Film Distribution ആണ് വിതരണം നടത്തിയത്... കണ്ടിരിക്കാൻ പറ്റും എന്ന് ഉറപ്പുണ്ടേൽ മാത്രം കാണാൻ ശ്രമികുക....
























