Vamsi Krishna Reddy, Pramod Uppalapati, Bhushan Kumar എന്നിവർ കഥയും തിരക്കഥയും രചിച്ചു സുഗീത് സംവിധാനം ചെയ്ത ഈ തെലുഗു ആക്‌ഷൻ ത്രില്ലെർ ചിത്രത്തിൽ പ്രഭാസും, ശ്രദ്ധ കപൂറും മുഖ്യ കഥാപാത്രങ്ങൾ ആയി എത്തി..
ചിത്രം നടക്കുന്നത് വാജി സിറ്റി എന്നാ സാങ്കല്പിക സ്ഥലത്താണ്.. അവിടത്തെ രാജ തുല്യനായ റോയുടെ മരണത്തോടെ അദേഹത്തിന്റെ കൂട്ടാളികൾ അത് പിടിച്ചുഅടക്കാൻ പദ്ധതി ഇടുന്നതും അതിന്ടെ അദേഹത്തിന്റെ മകൻ വിശ്വാനകിന്റെ വരവ് അവരുടെ പദ്ദതികൾ ആകെ താറുമാര് ആകുന്നു.. അതിനിടെ ഇങ് ഭാരതത്തിൽ നടക്കുന്ന ഒരു വലിയ കവർച്ചയിലൂടേ നമ്മൾ അശോക് ചക്രവർത്തി, അമൃത നായർ സിദ്ധാന്ത എന്നിവരെ പരിചയപ്പെടുന്നതും അതും വാജി സിറ്റിയും തമ്മിലുള്ള ബന്ധത്തിലൂടെ ചിത്രം വികസിക്കുന്നതും ആണ് കഥാസാരം...
പ്രകടനം വച്ചു നോക്കുമ്പോൾ ആർക്കും ഇഷ്ടപെട്ടത് അരുൺ വിജയ്, ലാൽ, ശ്രദ്ധ കപൂർ പിന്നെ പ്രഭാസ് എന്നിവരുടെ പ്രകടനം ആയിരുന്നു... ഇവരെ കൂടാതെ പല മുഖങ്ങളും ആവശ്യത്തിനും അനാവശ്യത്തിനും ആയി ചിത്രത്തിൽ വന്നു പോകുന്നുണ്ട്... നീൽ നിതിൻ ദേശ്മുഖ്, മുരളി ശർമ മദിരാ ബെദി അങ്ങനെ പല വലിയ മുഖങ്ങലും ചിത്രത്തിൽ ഉണ്ടെങ്കിലും ആർക്കും ഒരു പറ്റിയ സ്ഥാനം ചിത്രത്തിൽ എവിടെയും കാണാൻ കഴിയില്ല..
ചിത്രത്തിന്റെ പോസിറ്റീവ് വശങ്ങൾ ആയി തോന്നിയ ചില ഭാഗങ്ങൾ :
1)രണ്ടാം ഭാഗത്തെ ഒരു ചെസ് രംഗം.
2)അരുൺ വിജയ് ഒരു ബുള്ളറ്റ് തുടുക്കുന്ന രംഗം ഉണ്ട്.. ഒരു 3d ചിത്രം ആയിരുന്നേൽ ശരിക്കും നമ്മുടെ നെഞ്ചിൽ കേറുന്ന രീതിയിൽ എടുത്തത്.. അത് ഒന്ന് ഞെട്ടിച്ചു...
ഇനി നെഗറ്റീവ് വശങ്ങളിലേക് കടക്കുന്നില്ല..അതിനു ഈ റിവ്യൂ മതിയാവൂല...
Tanishk Bagchi, Guru Randhawa, Badshah, Shankar–Ehsaan–Loy എന്നിവരുടെ വരികൾക്ക് അവർ തന്നെ ഇതിലെ ഗാനങ്ങൾക് ഈണമിട്ടപ്പോൾ ജിബ്രാൻ ആണ് ചിത്രത്തിന്റെ ബി ജി എം കൈകാര്യം ചെയ്തത്..അതിൽ ശ്രദ്ധ കപൂറിന് കൊടുത്ത ആ മലയാളം ബി ജി എം ഇനോട് ഒരു ചെറിയ ഇഷ്ടം തോന്നി... ഗാനങ്ങൾ ഒരു വട്ടം കേട്ടു മറക്കാം... T-Series ആണ് വിതരണം നടത്തിയത്..
R. Madhi ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് A. Sreekar Prasad ആണ്.. vfx ഒക്കെ ഒന്നന്നര ശോകം ആയിരുന്നു...
UV Creations, T-Series എന്നിവരുടെ ബന്നേറിൽ Vamsi Krishna Reddy, Pramod Uppalapati, Bhushan Kumar Dua എന്നിവർ നിർമിച ഈ ചിത്രം AA Films (India), Yash Raj Films, Phars Film (International) എന്നിവരാണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മോശം റിവ്യൂസ് നേടുന്ന ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ നല്ല പ്രകടനം കാഴ്ചവെക്കുന്നു എന്നാണ് അറിയുന്നത്... വ്യക്തിപരമായി എന്നിക് ചിത്രം ഇഷ്ടായില്ല... ഒരു വട്ടം കണ്ടു മറക്കാം..
വാൽകഷ്ണം (ചിത്രത്തിന്റെ പിന്നാമ്പുറം..എന്റെ സങ്കല്പത്തിൽ 😝):
ഒരു ദിനം നമ്മുടെ നിർമാതാക്കൾ ഇങ്ങനെ ഇരിക്കുബോൾ അതാ വരുന്നു നമ്മുടെ സംവിധായകൻ.. തന്റെ കയ്യിൽ ഒരു കിടു കഥയുണ്ട്.. വായിച്ചു കേൾപ്പിച്ചപ്പോൾ തന്നെ കഥ എടുത്തു ദൂരം കളയാൻ പറഞ്ഞു അവർ... പക്ഷെ സംവിധായകൻ ഉണ്ടോ വിടുന്നു... നേരെ വെച്ച് പിടിച്ചു പ്രഭാസിന്റെ അടുത്തേക്ക്... ബാഹുബലി ഒക്കെ കഴിഞ്ഞു ഒരു വിശ്രമ ജീവിതം ആരംഭിക്കാൻ ഇരുന്ന അദ്ദേത്തിന്റെ കാൽ പിടിച്ചു ഡേറ്റ് ഒപ്പിച്ചു.. പിന്നെ നേരെ വണ്ടി കേറി അങ് ബോളിവുഡിലേക്.. അവിടെ എങ്ങനെ ഒക്കെയോ ശ്രദ്ധയുടെ ശ്രദ്ധ പ്രഭാസിൽ മാത്രം വെപ്പിച്ചു ഇങ്ങു തെലുഗിൽ കൊണ്ടുവന്നു... പിന്നീട് നടക്കുന്നത് ചരിത്രം 😂😂😂
























