"ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കണ്ട മെലോഡ്രാമ ഹിന്ദി ചിത്രം "
"ഒരു അച്ഛൻ എങ്ങനെ ആണ് മകനോട് അദ്ദേഹം അദ്ദേഹത്തിന്റെ മകനെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് പറയുക? ഒരു മകൻ എങ്ങന ആണ് അച്ഛനെ താൻ എത്രമാത്രം സ്നേഹിക്കുന്ന്നു എന്ന് പറയുക? വാക്കുകൾക് മൗനങ്ങളിൽ ഒതുങ്ങുമ്പോൾ ചില ബന്ധങ്ങൾ അകൽച്ചകൾ ആകും... അപ്പോൾ ആരെങ്കിലും അവരും ആ ബന്ധങ്ങളുടെ ആഴം മനസിലാക്കിത്തരാൻ."
കരൺ ജോഹരുടെ കഥയ്ക് അദ്ദേഹവും Sheena Parikh ഉം തിരക്കഥ രചിച്ച ഈ ഹിന്ദി ഫാമിലി മെലോഡ്രാമ /ഡ്രാമ ചിത്രം കരൺ ജോഹർ തന്ന ആണ് സംവിധാനം നിർവഹിച്ചിട്ടുള്ളത്...
തന്റെ ദത്തു പുത്രൻ രാഹുൽ, മകൻ രോഹൻ, ഭാര്യ നന്ദിനി എന്നിവർക്കൊപ്പം താമസിക്കുന്ന യഷ്വർധൻ റായ്‌ചന്ദ് ഇന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ അദേഹത്തിന് രാഹുൽ ഇനെ വീട്ടിൽ നിന്നും ഇറക്കിവിടാൻ കാരണം ആകുന്നതും അങ്ങനെ വര്ഷങ്ങൾക് ശേഷം രോഹൻ ചേട്ടനെ വീട്ടിലേക് തിരിച്ചു കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
യശ്വർധൻ ആയി അമിതാഭ് ജി എത്തിയ ചിത്രത്തിൽ അദേഹത്തിന്റെ ഭാര്യ ആയ നന്ദിനി ആയി ജയ ബച്ചനും മകൾ രാഹുൽ, രോഹൻ ആയി ഷാരുഖ് ഖാനും, Kavish Majmudar/ഹൃതിക് റോഷൻ എന്നിവരും എത്തി... ഇവരെ കൂടാതെ കജോൾ, കരീന കപൂർ, റാണി മുഖർജി, എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
Sameer, Anil Pandey എന്നിവരുടെ വരികൾക്ക് Jatin Lalit, Sandesh Shandilya, Aadesh Shrivastava എന്നിവർ ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ബി ജി എം Babloo Chakravarty കൈകാര്യം ചെയ്തു....ഈ ചിത്രത്തിന്റെ ഏറ്റവും മികച്ച വർക്ക് ഇവിടെ തന്നെ ആണ്...ഇന്നും ഈ ചിത്രത്തിലെ ഗാനങ്ങൾ എന്റെ പ്രിയ ഗാനങ്ങളിൽ ആദ്യ സ്ഥാനത് ഉള്ളവയാണ്... "ബോലേ ചൂടിയാണ്", ടൈറ്റിൽ track, സുരാജ് ഹുവാ മത്തം കൂടാതെ ബാക്കി എല്ലാ ഗാനങ്ങലും എത്ര വട്ടം കേട്ടാലും മതിവരാത്തത് തന്നെ... Sony Music India ആണ് ഗാനങ്ങൾ വിതരണം...
Dharma Productions ഇന്റെ ബന്നേറിൽ Yash Johar നിർമിച്ച ഈ ചിത്രം Yash Raj Films ആണ് വിതരണം നടത്തിയത്... Sanjay Sankla എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Kiran Deohans ആയിരുന്നു.. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആയിരുന്നു ആ വർഷത്തെ ബോളിവുഡിലെ ഏറ്റവും വലിയ പണം വാരി പടം... ഇന്ത്യക്ക് പുറതും ചിത്രം വമ്പിച്ച വിജയം ആയി...
47th Filmfare Awards യിൾ പതിനച്ചു നോമിനേഷൻ ലഭിച്ച ഈ ചിത്രത്തിന് അതിലെ best actress, supporting actress, art direction, best scene of the year, പുരസ്കാരം ലഭിച്ചു.. സ്ക്രീൻ അവാർഡ്ഇൽ നടി, ജോഡി നമ്പർ വൻ എന്നിട്ട് പുരസ്കാരങ്ങൾ ലഭിച്ചപ്പോൾ Valenciennes International Film Festival, 3rd International Indian Film Academy Awards, Zee Cine Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും ചിത്രം മിന്നി തിളങ്ങി... എന്റെ ഏറ്റവും പ്രിയപ്പെട്ട ഹിന്ദി ചിത്രങ്ങളിൽ ഒന്ന്...