ഗംഭീരം എന്നോ അതിഗംഭീരം എന്നൊന്നും പറഞ്ഞു ഈ ചിത്രത്തെ തരംതാഴ്ത്താണോ പുകഴ്താനോ ഞാൻ ഇല്ലാ ... പക്ഷെ ഈ ചിത്രം കണ്ട് കഴിഞ്ഞ് ആ അടുക്കളയിലേക് ഒന്ന് കണ്ണോടിച്ചാൽ ഈ ചിത്രം പറയുന്ന പച്ചയായ രാഷ്ട്രിയം നമ്മൾക്ക് മുൻപിൽ ഇങ്ങനെ തുറന്ന് കിടക്കും... മിസ്. നിമിഷ സഞ്ജയൻ you stole the whole show with your awasome performance...
ജിയോ ബേബി കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള കോമഡി ചിത്രം പറയുന്നത് ഒരു മഹത്തായ അടുക്കളയുടെ കഥയാണ്.. നമ്മൾ ഓരോരോതരും എന്നും കാണുന്ന ആ അടുക്കളയുടെ കഥ.. അതിൽ പെട്ടുപോകുന്ന ഓരോ പെൺകുട്ടിയുടെയും കഥ...ഒരു പെണ്ണുകാണൽ നിന്നും തുടങ്ങി ഭർത്താവിന്റെ വീട് വിട്ട് ഇറങ്ങുന്ന വരെയുള്ള ഒരു പെൺകുട്ടിയുടെ ജീവിതാവഴികളിലൂടെ ചിത്രം സഞ്ചരിക്കുമ്പോൾ ചിത്രത്തിന്റെ സിംഹ ഭാഗവും കൂടാതെ മുഖ്യ കഥാപത്രം ആയും അടുക്കള തന്നെ.....
പണ്ട് ഒരിക്കൽ നമ്മളുടെ സുഗുണൻ ഭാര്യ ബിന്ദുവിനോട് എപ്പോളും ചോദിക്കാറുള്ള ഒരു ചോദ്യം ഉണ്ടായിരുന്നു "ബിന്ദു നിനക്ക് എന്താ ഇവിടെ പണി?" അതു കേട്ടു ഒന്നും ആരോടും പറയാതെ മിണ്ടാണ്ട് നിന്ന ബിന്ദുവിനെയും നമ്മൾ കണ്ടതാണ്.
പക്ഷെ ഇവിടെ സ്ത്രീകൾ അടുക്കയിൽ നിന്നും അരങ്ങത്തേക് വാതിലുകൾ പൊളിച്ചു പുറത്ത് വരാൻ വിളിച്ചു ഓതുന്ന ഒരു മികച്ച കലാസൃഷ്ടി ആയി ഈ ചിത്രത്തിന് മലയാള സിനിമയിൽ സ്ഥാനം ഉണ്ടാകും...
നിമിഷ സഞ്ജയൻ ആണ് ഈ ചിത്രത്തിന്റെ നട്ടൽ.. അവരുടെ ആ കഥാപാത്രം പറഞ്ഞു വെക്കുന്ന ചില രാഷ്ട്രിയം അത്രെയും തലയിൽ കുറച്ചെങ്കിലും വിവരം ഉള്ള ഏതൊരു ആണും കണ്ടുകഴിഞ്ഞാൽ ഒന്ന് വിശലനം ചെയ്യും.. പിന്നെ ഭർത്താവ ആയി എത്തിയ സുരാജ് അച്ഛൻ കഥപാത്രം ചെയ്ത അദ്ദേഹവും അവരുടെ റോൾ അതിഗംഭീരം ആക്കി..
ചിത്രത്തിലെ ഒരു സീനിൽ സിദ്ധാർഥ് ശിവ വരുന്നുണ്ട്.. എന്നിട്ട് ആ വീട്ടിലെ പണി ചെയ്യുന്ന ഒരു സീൻ ഉണ്ട്.. എന്തോ നല്ലത് നടക്കാൻ തുടങ്ങുന്നു എന്ന് തോന്നുന്ന ഒരു സീൻ.. പക്ഷെ അതിന്റെ പാർഷ്വഫലം അനുഭവിക്കുന്നത് ആ പെൺകുട്ടി തന്നെയാണ്.. അടുക്കള/സ്ത്രീ എന്നത് വെറും കേറി പെരുമാറാൻ ഉള്ള സ്ഥലം മാത്രമല്ല കുറച്ചു സ്നേഹവും സമാധാനവും അതിനും വേണം എന്ന ഒരു വലിയ സന്ദേശവും ചിത്രം തരാൻ ശ്രമിക്കുന്നു...
പിന്നീട് എടുത്തു പറയേണ്ടത് പശ്ചാത്തല സംഗീതത്തിന്റെ പിൻബലമില്ലാതെ അടുക്കളയുടെ ശബ്ദത്തെ ഗംഭീരമായി കഥയുടെ താളമാക്കിയ സംവിധായകന്റെ മിടുക്കിനെ ആണ്... കതപാത്രങ്ങളുടെ പേരിനു ഒരു സ്ഥാനവും ഇല്ലാത്ത ഈ ചിത്രത്തിൽ അഭിനയിക്കുന്ന ഓരോരോ കഥാപാത്രവും നമ്മൾ ഓരോരുത്തരും തന്നെ ആണ്.. അതുകൊണ്ട് അതിന് ഇവിടെ ഒട്ടും പ്രസക്തി സംവിധായകൻ കൊടുത്തിട്ടില്ല....
ഇത് കൂടാതെ ആന്ധ്വിശ്വാസങ്ങളും, ആചാരങ്ങളും,കാലഹരണ പെട്ട ചിന്തകളെ ഇപ്പോളും പേറി നടുകുന്ന മനുഷ്യന്റെ ചിന്തകളിലേക്കും ഒരു നല്ല കിക്ക് കൊടുക്കാൻ സംവിധായകൻ മറക്കുന്നില്ല.... കല്ലിൽ അരച്ച ചമ്മന്തി മാത്രം കഴിക്കുന്ന അച്ഛനും, കുക്കറിൽ വെച്ച ചോർ കഴിക്കാത്ത ഭർത്താവും, വാഷിങ് മെഷീനിൽ തുണികൾ അലക്കിയാൽ പൊടിഞ്ഞു പോകും എന്ന് പറയുന്ന വീട്ടുകാര്ക് പക്ഷെ കുടുംബത്തിൽ പെണ്ണുണ്ടാകുന്നത് ഐശ്വര്യം ആണ് എന്ന് പറയുമ്പോൾ നമ്മളുടെ കണ്മുപിലൂടെ നമ്മളുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന പല മുഖങ്ങളും കടന്നുപോയാൽ അതു വെറും യാദൃശ്ചികം മാത്രം...
സാലു കെ തോമസ് ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ഫ്രാൻസിസ് ലോയ്‌സും, സംഗീതം സൂരജ് കുറുപ്പും നിർവഹിക്കുന്നു... ഈ മൂന്ന് വിഭനങ്ങൾക്കും വലിയൊരു കൈയടി...
പിന്നീട് ഈ ചിത്രത്തിൽ എടുത്തു പറയേണ്ട ഒരു വിഭാഗം ആണ് സൗണ്ട് ഡിസൈൻ.. ഒരു അടുക്കളയിൽ ഉള്ള ചെറിയൊരു സൗണ്ട വരെ വളരെ കൃത്യമായി ഒപ്പിയെടുക്കാൻ ടോണി ബാബുവും സംഘവും നടത്തിയ ശ്രമങ്ങൾക്കും ഒരു വലിയ കൈയടി.. ചായ തിളപ്പിക്കാൻ വെക്കുന്ന വെള്ളം മുതൽ സിങ്കിൽ ആഴ്ന്നു ഇറങ്ങുന്ന വെള്ളത്തിന്റെ ആ ചെറിയ ശബ്ദവും വരെ വളരെ മികച്ച രീതിയിൽ പ്രായക്ഷകന്റെ ചെവിയിൽ അവർ എത്തിച്ചിട്ടുണ്ട്... തിയേറ്റർ കാഴ്ച ആയിരുനിന്നുവെങ്കിൽ ചിലപ്പോൾ ആ ശബദങ്ങൾ കൂടുതൽ ക്ലാരിറ്റിയോടെ നമ്മൾക് ആസ്വദിക്കാൻ പറ്റുമായിരുന്നു....
Mankind cinemas and symmetry cinemas എന്നിവരുടെ ബന്നേറിൽ Dijo Augustine, jomon jacob,sajin s raj, vishnu rajan എന്നിവർ നിർമിച്ച ഈ ചിത്രം ഗുഡ്വിൽ എന്റർടൈൻമെന്റ് ആണ് വിതരണം നടത്തിയത്...നിമിഷയ്ക് ഈ ചിത്രത്തിലെ അഭിനയത്തിന് വീണ്ടും ഒരു അവാർഡ് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു... ഒരു മികച്ച അനുഭവം.. കാണു ആസ്വദിക്കു....
വാൽകഷ്ണം :
"ഓഹ് ഇങ്ങൾ ഇവടെ കേറാൻ?
ഇങ്ങൾക് ഇവടെ കേറാൻ പറ്റോ? എന്നെ കാണാൻ പറ്റോ?എന്നെ തൊടാൻ പറ്റോ?...
നിങ്ങൾക് എന്നെ ഒന്നും ചെയ്യാൻ പറ്റൂല..."