Raj Nidimoru and Krishna D.K. കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി ടീവി സീരിസിൽ Manoj Bajpayee, Priyamani, Sharib Hashmi, Pawan Chopra കൂടാതെ നമ്മുടെ സ്വന്തം Neeraj Madhav, dinesh prabahakar എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
സീരീസ് പറയുന്നത് ശ്രീകാന്ത് തിവാരി എന്നാ സാധാരണകാരന്റെ കഥയാണ്... National Investigation Agency യുടെ T.A.S.C വിങ്ങൽ ജോലി ചെയ്യുന്ന അദേഹത്തിന്റെ ജീവിതം ഭാര്യ Suchitra Tiwari യും രണ്ടു മക്കളോടും കൂടെയാണ്... വീട്ടിലെ പ്രശ്നവും നാട്ടിലെ പ്രശ്നവും ഒന്നിച്ചു കൊണ്ടുപോകാൻ പാടുപെടുന്ന അദേഹത്തിന്റെ ജീവിതത്തിലേക്കു Moosa Rahman എന്നാ ഒരാൾ വരുന്നതും അത് എങ്ങനെ അന്ന് അദ്ദേഹത്തെ ISI ഭാരതത്തിൽ നടത്താൻ പോകുന്ന ഒരു വലിയ മിഷണിനെ നിർത്തലാക്കാൻ ഇറങ്ങിപുറപ്പെടാൻ തയ്യാറാക്കുന്നതും എന്നാണ് ചിത്രത്തിന്റെ ഇതിവൃത്തം...
ശ്രീകാന്ത് തിവാരി ആയി Manoj Bajpayee യും, മൂസ റഹ്മാൻ ആയി നീരജ് മാധവും എത്തിയ ഇതിൽ പ്രിയമണി ശ്രീകാന്തിന്റെ ഭാര്യ ആയ സുചിത്ര ആയും ശരിബ് ഹാഷ്മി JK Talpade എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി എത്തി...
Sumeet Kotian എഡിറ്റിംഗ് നിർവഹിച്ച ഈ സീരിസിന്റെ ഛായാഗ്രഹണം Azim Moolan, Nigam Bomzan എന്നിവർ ആണ്... സംഗീതം Sachin-Jigar ആണ് ചെയ്തത്.. Amazon Studios, D2R Films എന്നിവർ ചേർന്നു നിർമിച ഈ സീരീസ് Amazon Studios, Amazon Prime Video എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്.. Prime Video ആണ് ചിത്രം റീലീസ് ചെയ്തത്..
The Family Man, Sleepers, Anti-National, Patriots, Pariah, Dance of Death, Paradise, Act of War, Fighting Dirty, The Bomb എന്നിങ്ങനെ പത്തു എപ്പിസോഡ് ഉള്ള ഈ സീരീസ് ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം ആൾക്കാരുടെ ഇടയിൽ മികച്ച പ്രതികരണവും നേടി... ഒരു മികച്ച അനുഭവം...
വാൽകഷ്ണം:
Mr. നീരജ് മാധവ് ഇത്രെയും കാലം നിങ്ങൾ എവിടെയായിരുന്നു?

No comments:
Post a Comment