Saturday, October 26, 2019

The 12th Man(Norwegian)



"There is a reason for this..There is a reason you've survived, Jan"

Mindblowing one😘😘

Tore Haug, Astrid Karlsen Scott എന്നിവരുടെ Jan Baalsrud and Those Who Saved Him എന്നാ പുസ്തകത്തെ ആസ്പദമാക്കി Alex Boe തിരക്കഥ രചിച്ചു Harald Zwart സംവിധാനം ചെയ്ത ഈ   Norwegian historical drama ചിത്രം പറയുന്നത് രണ്ടാം മഹായുദ്ധകാലത്   നാസി പടയിൽ നിന്നും രക്ഷപെടുന്ന Janh Baalsrud's  എന്നാ നോർവെജിയൻ പട്ടാളകാരന്റെ കഥയാണ്..

സ്കോട്ലൻഡിന്റെ അടുത്തുള്ള ഷേട്ടലാൻഡ്യിൽ വച്ചു പന്ത്രണ്ടു നോർവെജിയൻ പട്ടാളക്കാരെ നാസി പട പിടികൂടുന്നു... പക്ഷെ അവിടെ വച്ചു അതിലെ ഒരാളായ അല്ലെങ്കിൽ അവരുടെ ഭാഷയിൽ the 12th man ആയ Jan Baalsrud രക്ഷപെടുന്നതും അയാളെ കുറച്ചു പേർക്ക് കിട്ടുന്നു... അവരുടെ സഹായത്തോടെ  ആ അതിർത്തി കടക്കാൻ അദ്ദേഹം നിര്ബന്ധിതൻ ആകുന്നതും അതിനിടെ അദ്ദേഹം നേരിടുന്ന പ്രശ്ങ്ങളും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്..

Thomas Gullestad ആണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രം ആയ Jan Baalsrud യിനെ അവതരിപ്പിച്ചത്... Jonathan Rhys-Meyers നാസി പട്ടാളത്തിലെ Sturmbannführer ആയി എത്തിയപ്പോൾ ഇവരെ കൂടാതെ Marie Blokhus, Kim Jøran Olsen, Trond Peter Stamsø Munch എന്നിവർ മറ്റു കഥപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..

Christophe Beck സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം  Geir Hartly Andreassen ഉം എഡിറ്റിങ Jens Christian Fodstad ഉം നിർവഹിച്ചു... Nordisk Film Production AS, Zwart Arbeid എന്നിവരുടെ ബന്നേറിൽ Aage Aaberge, Veslemøy Ruud Zwart, Espen Horn എന്നിവർ നിർമിച്ച ഈ ചിത്രം IFC Midnight ആണ് വിതരണം നടത്തിയത്..

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ ശോഭിച്ചില്ല എന്നാണ് അറിവ്... ഒരു മികച്ച അനുഭവം..

വാൽകഷ്ണം :
ഈ ചിത്രം കണ്ടു കഴിയുമ്പോൾ നായകനേക്കാൾ ചിലപ്പോൾ അദ്ദേഹത്തെ സഹായിച്ച മുഖങ്ങൾ ആകും കൂടുതൽ മനസ്സിൽ തങ്ങി നിൽകുവാ.. അത്രെയും മികച്ചതായിരുന്നു ഓരോത്തരും...

No comments:

Post a Comment