"പത്ത് വർഷം മുന്നേ ഇരുന്തത് താനേ തെരിയും, അതുക്ക് മുന്നാടി എന്ന പണ്ണിയിരുന്തേ ന്ന് തെരിയാത് ലേ.. "
Lokesh Kanagaraj കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രം ദില്ലിയുടെ കഥയാണ്... 10 വർഷം എന്തോ കാരണത്താൽ ജയിലിൽ കഴിയേണ്ടി വന്ന അദ്ദേഹത്തിന് തന്റെ റിലീസിന്റെ മുൻപ് ഉള്ള രാത്രി ബിജോയ് എന്നാ പോലീസ് കാരനെയും അദേഹത്തിന്റെ പടയെയും ഒരു വലിയ ഡ്രഗ് മാഫിയയിൽ നിന്നും രക്ഷിക്കാൻ നിർബന്ധിതൻ ആകുന്നതും അതിലുടെ നമ്മൾ ദില്ലിയുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതും ആണ് കഥാസാരം...
ദില്ലി ആയി കാർത്തി എത്തിയ ഈ ചിത്രത്തിൽ ബിജോയ് ആയി നരേൻ എത്തി.. കാമാച്ചി എന്നാ കഥാപാത്രം ദീന ചെയ്തപ്പോൾ അടികളം എന്നാ വില്ലൻ കഥാപാത്രം ആയി ഹരീഷ് ഉത്തമൻഉം ഹരീഷ് പേരാടി സ്റ്റീഫൻ രാജ് ആയും എത്തി... ഇവരെ കൂടാതെ രമണ, ജോർജ് മറയാൻ, വാട്സണ് ചക്രവർത്തി എന്നിവർ മറ്റു പ്രഥാകഥപാത്രങ്ങൾ ആയിരുന്നു എത്തി..
Sam C. S. സംഗീതം നിർവഹിച് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Sathyan Sooryan ഉം എഡിറ്റിംഗ് Philomin Raj ആണ്.... കാർത്തി ദില്ലി ആയപ്പോൾ നരേൻ ബിജോയ് ആയും ദീന കാമാച്ചി enna കഥാപാത്രം ആയും എത്തി... ഇവരെ കൂടാതെ ജോർജ് മറിയാൻ, രമണ, എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു... Rokesh ഇന്റെ വരികൾക്ക് Muzik 247 ആണ് ഗാനം വിതരണം നടത്തിയത്..
Dream Warrior Pictures, Vivekananda Films എന്നിവരുടെ ബന്നേറിൽ S. R. Prakashbabu, S. R. Prabhu, Tiruppur Vivek എന്നിവർ നിമ്‌റിച്ച ഈ ചിത്രം Dream Warrior Pictures ആണ് വിതരണം നടത്തിയത്...., Khaidi എന്നാ പേരിൽ ഒരു തെലുഗു ഡബ്ബിങ് ഉള്ള ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായാവും ബോക്സ് ഓഫീസിൽ മികച്ച പ്രകടനവും നടത്തുന്നു... കുറെ ഏറെ വിയലിൻസ് സീൻസ് ഉണ്ടെങ്കിലും ഈ ചിത്രം ഒരു മികച്ച അനുഭവം ആയിരുന്നു.. തീർച്ചയായും തിയേറ്ററിൽ നിന്നും കാണാൻ ശ്രമികുക..ചില സീനുകൾ ശെരിക്കും ഞെട്ടിച്ചു.. ending oru 15 min😘😘
വാൽകഷ്ണം:
"യാർഡാ അവൻ? സംബന്ധമേ ഇല്ലാതെ ഇന്ത ആട്ടം ആടി പോരാ?
സംബന്ധം ഇറുക്ക്, അവൻ പേര് ദില്ലി 🔥"

No comments:
Post a Comment