P. Padmarajan ഇന്റെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ചു ജോഷി സംവിധാനം ചെയ്ത ഈ മലയാളം ക്രൈം ത്രില്ലെർ ചിത്രത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, നെടുമുടി ചേട്ടൻ, മുരളി ചേട്ടൻ,സുമലത എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് പോലീസ് എസ് പി ഹരിദാസ് ദാമോദരൻ എന്ന പോലീസ് ഓഫീസറുടെ കഥയാണ്... വായിൽ ചെകിരി കുത്തിക്കേറ്റിയുള്ള ജസ്റ്റിസ് വാസുദേവ്, കുവൈറ്റ് മണി എന്ന രണ്ടു സുഹൃത്തുക്കളുടെ കൊലപതാകം അന്വേഷിക്കാൻ പുറപ്പെടുന്ന ഹരിദാസിന് ക്രിസ്റ്റി എന്ന ക്രിസ്റ്റഫനെ പരിചയപ്പെടേണ്ടി വരുന്നതും അദ്ദേഹത്തിലൂടെ നടത്തുന്ന അന്വേഷണം അവരെ ഒരു സീരിയൽ കില്ലെറിലേക് എത്തിക്കുന്നതും ആണ് കഥാസാരം...
എസ് പി ദാമോദരൻ ആയി മമ്മൂക്ക എത്തിയ ചിത്രത്തിൽ ക്രിസ്റ്റി ആയി സുരേഷ് ഗോപി ചേട്ടനും, ലക്ഷ്മി ഹരിദാസ് എന്ന കഥാപാത്രം ആയി സുമലത, റൊസാരിയോ എന്ന കഥാപാത്രം ആയി ദേവനും എത്തി... ഇവരെ കൂടാതെ വാരിയർ എന്ന മറ്റൊരു പ്രധാന കഥാപാത്രം നെടുമുടി ചേട്ടനും ചെയ്തു...
ശ്യാം സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയൻ വിൻസെന്റും എഡിറ്റിംഗ് കെ ശങ്കുണ്ണിയും നിർവഹിച്ചു... ഗാന്ധിമതി ഫിലിമ്സിന്റെ ബന്നേറിൽ ബാലൻ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ സമയം ബോക്സ് ഓഫീസിലും വിജയം വിജയം ആയിരുന്നു എന്നാണ് അറിവ്....
ഒരു മികച്ച അനുഭവം... എന്റെ പ്രിയ കുറ്റാന്വേഷണ ചിത്രങ്ങളിൽ ഒന്ന്.. .

No comments:
Post a Comment